ADVERTISEMENT

പുതിയ കോംപസിന് പിന്നാലെ ജീപ്പിന്റെ ഏഴു സീറ്റ് വാഹനവും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. 2021ൽ ബ്രസീലിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണിയിലും ഗ്രാൻഡ് കോംപസ് എത്തും.

jeep-grand-compass-1
Jeep Grand Compass, Image has been Rendered by a Brazilian graphic designer, Kleber Silva

കോംപസ് ഫെയ്സ്‌ലിഫ്റ്റിന്റെ അതേ രൂപത്തിലും സ്റ്റൈലിലുമായിരിക്കും പുതിയ ഏഴു സീറ്റ് വാഹനം എത്തുക. മോണോകോക്ക് പ്ലാറ്റ്ഫോമിൽ പ്രീമിയം എസ്‍യുവി സെഗ്‌മെന്റിലേക്കാണ് ഗ്രാൻഡ് കോംപസ് എത്തുക. ജീപ്പിന്റെ സിഗ്‌നേച്ചർ ഗ്രിൽ, ഡേറ്റം റണ്ണിങ് ലാംപുകൾ, പുതിയ ഹെഡ്‍ലാംപുകൾ റീഡിസൈൻ ചെയ്ത ബംബർ എന്നിവ ഗ്രാൻഡിലുണ്ടാകും.

കോംപസിനെക്കാള്‍ വലുപ്പ കൂടുതലുണ്ടാകുന്ന വാഹനത്തിന്റെ പിൻഭാഗത്തിനും കാര്യമായ മാറ്റങ്ങളുണ്ട്. ജീപ്പ് ഫെയ്‌സ് ലിഫ്റ്റുമായി സാമ്യമുള്ള ഇന്റീരിയറാകും വാഹനത്തിന്. ഇതിന് പുറമെ കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ വാഹനത്തിൽ ഇടംപിടിക്കും. കോംപസിലെ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിൻ തന്നെയാകും പുതിയ വാഹനത്തിനും. 200 ബിഎച്ച്പി കരുത്തു നൽകുന്ന ഈ എൻജിൻ ആറ് സ്പീഡ് മാനുവൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭിക്കും.

English Summary: Jeep Seven Seater Coming Soon To India

Image Source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com