ആഡംബരത്തിന് പുതിയ രൂപം നൽകാൻ കിയ, മുഖം മിനുക്കിയ കാർണിവൽ ഉടൻ

kia-carnival
SHARE

കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം കാർണിവല്ലിന്റെ പുതു മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഗ്ലോബൽ പ്രീമിയറിന് മുന്നോടിയായി കിയ തന്നെയാണ് വാഹനത്തിന്റെ ടീസർ ചിത്രം പുറത്തുവിട്ടത്. ഈ വർഷം അവസാനം രാജ്യന്തര വിപണിയിൽ അരങ്ങേറുന്ന കാർണിവൽ 2022 ൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

രാജ്യാന്തര വിപണിയിൽ 1998ൽ പുറത്തിറങ്ങിയ കാർണിവല്ലിന്റെ രണ്ട് ദശലക്ഷം യൂണിറ്റുകൾ വിറ്റിട്ടുണ്ടെന്നാണ് കിയ പറയുന്നത്. നിലവിലെ കാർണിവല്ലിൽ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം പുറത്തിറങ്ങുക. സിംഫോണിക് ആർക്കിടെക്ടർ എന്ന് കിയ വിളിക്കുന്ന പുതിയ ഡിസൈൻ ഭാഷ്യത്തിലാണ് വാഹനത്തിന് നിർമാണം. ടൈഗർ നോസ് ഗ്രില്ലും പുതിയ എൽഇഡി ലൈറ്റുകളുമുണ്ട്. നിലവിലെ കാർണിവല്ലിനെക്കാൾ 40 എംഎം നീളവും 30 എംഎം വീൽബെയ്സും 10 എംഎം വീതിയും പുതിയ വാഹനത്തിനുണ്ടാകും. 

കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ നിന്ന് വ്യത്യസ്തമായി വില കുറഞ്ഞ 11 സീറ്റ് വകഭേദവും പുതിയ മോഡലിന് ലഭിച്ചേക്കും. എൻജിൻ വിവരങ്ങൾ കിയ പുറത്തുവിട്ടിട്ടില്ലെങ്കിലും 2.2 ലീറ്റർ ഡീസൽ, 280 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ ‍ഡീസൽ, 1.6 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എന്നിവ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം.

English Summary: Next-gen Kia Carnival teased ahead of world premiere

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA