ADVERTISEMENT

കാർ യാത്രികനെ സഹായിക്കാനെന്നപോലെ വാഹനം പഞ്ചറായെന്ന് പറയുക. ഡ്രൈവർ പുറത്തിറങ്ങി നോക്കുന്ന സമയത്ത് ഡോർ തുറന്ന് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുന്നു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോയാണിത്.

വാഹനങ്ങളിൽ നിന്ന് പണവും മറ്റു സാധനങ്ങളും മോഷ്ടിക്കുന്നതിൽ ഇതു പുതിയ മാർഗമല്ലെങ്കിലും മിക്ക ആളുകളും ഞെട്ടലോടെയാണ് ഈ വിഡിയോ കണ്ടത്. സംഭവം സ്ഥലം വ്യക്തമല്ലെങ്കിലും ഡൽഹി കേന്ദ്രീകരിച്ച് ഇത്തരത്തിൽ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ട്. ടക് ടക്ക് ഗ്യാങ് എന്നൊരു സംഘം തന്നെ ഇത്തരത്തിൽ മോഷണം നടത്താനുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളുകളെ നോട്ടമിട്ടാണ് മോഷണം നടത്താറ്. കാർ കൈ കാണിച്ചു നിർത്തി ടയറിൽ കാറ്റില്ല, വാഹനത്തിന്റെ താഴെ എന്തോ കുരുങ്ങിക്കിടക്കുന്നു, വാഹനം ഓടുമ്പോൾ എന്തോ ശബ്ദം കേൾക്കുന്നു എന്നൊക്കെ പറഞ്ഞു നമ്മുടെ ശ്രദ്ധ മാറ്റുന്നു. എന്താണ് പറ്റിയതെന്ന് നോക്കാൻ പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിലുള്ള വസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ ദൃശ്യങ്ങളിൽ. നാലും അഞ്ചും പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com