ADVERTISEMENT

വീടുകളിലും ഓഫിസുകളിലുമെത്തി മോട്ടോർ സൈക്കിളുകൾ സർവീസ് ചെയ്തു നൽകുന്ന സർവീസ് ഓൺ വീൽസ് പദ്ധതിയുമായി റോയൽ എൻഫീൽഡ്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത 800 ബുള്ളറ്റ് ബൈക്കുകളാണു മൊബൈൽ വാഹന സർവീസ് പദ്ധതിക്കായി കമ്പനി രാജ്യത്തെ ഡീലർഷിപ്പുകളിൽ സജ്ജമാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഉപകരണങ്ങളും സ്പെയർ പാർട്സുമൊക്കെ വഹിക്കാനുള്ള സൗകര്യത്തോടെ സജ്ജീകരിച്ച മോട്ടോർ സൈക്കിളുകളാണു സർവീസ് ഓൺ വീൽസ് പദ്ധതിയുടെ പ്രധാന സവിശേഷത. 

ഉപയോക്താവിന്റെ സമീപമെത്തി വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തി നൽകാനാണ് ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. ബൈക്കുകൾക്ക് ആവശ്യമായി വരുന്ന അറ്റകുറ്റപ്പണികളിൽ 80 ശതമാനത്തോളം സർവീസ് ഓൺ വീൽസ് സംവിധാനത്തിലൂടെ പൂർത്തിയാക്കാനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

സമയാസമയങ്ങളിലുള്ള പരിപാലനം, ചെറുകിട അറ്റകുറ്റപ്പണികൾ, തന്ത്രപ്രധാന ഘടകങ്ങളുടെ പരിശോധന, സ്പെയർ പാർട്സ് മാറ്റൽ, ഇലക്ട്രിക്കൽ തകരാർ കണ്ടെത്തൽ തുടങ്ങിയവയൊക്കെ സർവീസ് ഓൺ വീൽസ് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, ഉപയോക്താവിന്റെ സൗകര്യാനുസരണം വാഹനത്തിന്റെ സർവീസിങ്ങും അറ്റകുറ്റപ്പണിയും വാഹനത്തിനടുത്തെത്തി ചെയ്തു കൊടുക്കാനാണു സർവീസ് ഓൺ വീൽസ് ലക്ഷ്യമിടുന്നതെന്ന് റോയൽ എൻഫീൽഡ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ ലളിത് മാലിക് വിശദീകരിച്ചു. 

കമ്പനി പരിശീലനം നൽകിയ, അംഗീകൃത സർവീസ് ടെക്നീഷ്യന്റെ സേവനമാണു സർവീസ് ഓൺ വിൽസിൽ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. 12 മാസ വാറന്റിയുള്ള ലൂബ്രിക്കന്റുകളും സ്പെയർ പാർട്സുകളുമാണ് ഈ സംവിധാനത്തിൽ ലഭ്യമാക്കുക. സമീപത്തെ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് സർവീസ് ഓൺ വീൽസ് സേവനം പ്രയോജനപ്പെടുത്താനാവുമെന്നും റോയൽ എൻഫീൽഡ് അറിയിച്ചു. 

English Summary: Royal Enfield Service on Wheels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com