sections
MORE

സെൽറ്റോസ്, ആൾട്രോസ്, വെന്യു: ഇന്റർനെറ്റിൽ ഇന്ത്യ തിരഞ്ഞ കാറുകൾ ഇത്

kia-seltos
Kia Seltos, Representative Image
SHARE

ഇക്കൊല്ലത്തിന്റെ ആദ്യ ആറു മാസക്കാലത്തിനിടെ ഇന്ത്യക്കാർ ഏറ്റവുമധികം ഇന്റർനെറ്റിൽ പരതിയ വാഹന നിർമാതാതാക്കൾക്കൊപ്പം ഓട്ടമൊബിലി  ലംബോർഗ്നിയും ബി എം ഡബ്ല്യുവും റോൾസ് റോയ്സും മെഴ്സീഡിസും. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടേയ്, ഹോണ്ട, ജഗ്വാർ, കിയ തുടങ്ങിയ നിർമാതാക്കളെയും ധാരാളം പേർ ഇന്റർനെറ്റിൽ പരതിയെന്നു ബോസ്റ്റൻ ആസ്ഥാനമായ സോഫ്റ്റുവയർ ആസ് എ സർവീസ് കമ്പനിയായ സെംറഷ് പഠനം വെളിപ്പെടുത്തുന്നു. 

അതേസമയം, ഇന്റർനെറ്റിലൂടെ ഇന്ത്യക്കാർ ഏറ്റവുമധികം അന്വേഷിച്ച വാഹന മോഡലുകളിൽ കിയ മോട്ടോറിന്റെ പുത്തൻ അവതരണമായ സെൽറ്റോസും ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുതുമുഖമായ ആൾട്രോസും മുൻനിരയിലുണ്ട്. ഹ്യുണ്ടേയ് വെന്യു, ടാറ്റയുടെ തന്നെ നെക്സൻ, ‘ഹാരിയർ’, ‘ടിയാഗൊ’, ജീപ് ‘കോംപസ്’, മഹീന്ദ്ര ‘എക്സ് യു വി 300’, ‘സ്കോർപിയൊ’, ‘എക്സ് യു വി 500’ എന്നിവയെ അന്വേഷിക്കാനും ധാരാളം പേർ ഇന്റർനെറ്റ് സഹായം തേടി. 

കൗതുകത്തിന്റെ പേരിൽ അന്വേഷണം നടത്തുന്നവരെയും പുതിയ വാഹനം വാങ്ങുകയെന്ന ലക്ഷ്യത്തോടെ ഇന്റർനെറ്റ് പരതുന്നവരെയും വ്യക്തമായി തിരിച്ചറിയാനാവുമെന്നാണു സെംറഷിന്റെ അവകാശവാദം. ബ്രാൻഡ് അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നവർ അധികവും കൗതുകത്തിന്റെ പേരിൽ തിരയാനിറങ്ങിയവരാണെന്നു കമ്പനി കരുതുന്നു; അതേസമയം കൃത്യമായ മോഡൽ അടിസ്ഥാനത്തിൽ വിവരം തേടുന്നവർ വാഹനം വാങ്ങുന്നതിൽ തൽപരരാവുമത്രെ.

അപൂർവം പേർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന, കനത്ത വിലയുള്ള അത്യാഡംബര കാർ ബ്രാൻഡുകൾ അഞ്ചെണ്ണമാണ് ഇന്റർനെറ്റിൽ ഏറ്റവുമധികം അന്വേഷണം രേഖപ്പെടുത്തിയത്. അതിൽ തന്നെ ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗ്നിയാണ് പട്ടികയിൽ മുന്നിൽ; കഴിഞ്ഞ ജനുവരി — ജൂൺ കാലത്ത് 5.91 ലക്ഷം പ്രാവശ്യമാണ് ഈ ബ്രാൻഡിനെക്കുറിച്ചുള്ള അന്വേഷണം ഉയർന്നത്. അതേസമയം, ഇന്ത്യയിൽ ലംബോർഗ്നി കൈവരിക്കുന്ന മൊത്തം വിൽപ്പനയാവട്ടെ നൂറിന്റെ ഗുണിതത്തിലൊതുങ്ങും.

ആഡംബര കാർ ബ്രാൻഡുകളായ ബി എം ഡബ്ല്യു, റോൾസ് റോയ്സ്, ജഗ്വാർ, മെഴ്സീഡിസ് എന്നിവ വിൽപ്പന കണക്കെടുപ്പിൽ പിന്നിലെങ്കിലും ഇന്റർനെറ്റിലെ അന്വേഷണത്തിൽ ബഹുദൂരം മുന്നിലാണ്. എന്നാൽ ഏറെക്കാലം ഇന്ത്യയിലെ മുൻനിര ആഡംബര കാർ ബ്രാൻഡായിരുന്ന ഔഡിയോടുള്ള പ്രതിപത്തിയിൽ ഇടിവും നേരിട്ടിട്ടുണ്ട്. അതേസമയം, മോഡൽ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളുടെ എണ്ണവും ആ വാഹനത്തിന്റെ വിൽപ്പനയുമായി പ്രകടമായ ബന്ധമുണ്ടെന്നും സെംറഷ് വെളിപ്പെടുത്തുന്നു. ഉദാഹണത്തിന് കിയയുടെ ‘സെൽറ്റോസി’നെക്കുറിച്ചുള്ള അന്വേഷണങ്ങൾ 7.23 ലക്ഷമായിരുന്നു; ഇന്ത്യയിൽ ഇതുവരെ ഈ എസ് യു വി കൈവരിച്ച വിൽപ്പനയാവട്ടെ 81,000 യൂണിറ്റോളവും.

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോട് ഇന്ത്യക്കാർക്കുള്ള അമിത താൽപര്യം സെംറോക്കിന്റെ പഠനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇന്റർനെറ്റിൽ ഏറ്റവുമധികം അന്വേഷണം ലഭിച്ച വാഹന മോഡലുകളിൽ ആദ്യ 10 എണ്ണം എടുത്താൽ ഏഴും എസ് യു വികളാണ്. 

English Summary: Most Searched Automobile Brands and Cars In India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA