ADVERTISEMENT

കൊച്ചി∙ നിർമാണശാലകളിലും വിപണനകേന്ദ്രങ്ങളിലും കോവിഡ്–ലോക്ഡൗൺ വെല്ലുവിളി നേരിടേണ്ടിവന്നിട്ടും കഴിഞ്ഞ മാസം കാർ വിൽപന, മുൻകൊല്ലം ജൂലൈയിലെ നിലയിലെത്തി. 1,97,523 കാറാണു കഴിഞ്ഞ മാസം കമ്പനികൾ ഷോറൂമുകളിലേക്ക് അയച്ചത്. ആഡംബര കാർ വിപണി ഇതിൽപ്പെടില്ല. 2019 ജൂലൈയിലെ വിൽപന 1,99,534 ആയിരുന്നു. 

മൊത്തം വിൽപനയിൽ നേരിയ മാറ്റമേയുള്ളൂ എങ്കിലും മാരുതിയും ഹ്യുണ്ടായിയും ഒഴികെയുള്ള കമ്പനികളുടെ വിൽപനയിൽ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ട്. മാരുതി സുസുകി കഴിഞ്ഞ മാസം 97,768 കാർ വിറ്റു (2019 ജൂലൈയിൽ 96478). രണ്ടാം സ്ഥാനത്തെ ഹ്യുണ്ടായ് 38200 കാർ വിറ്റു (2019 ജൂലൈയിൽ 39010). കഴിഞ്ഞ വർഷം ജൂലൈയിൽ നാലാം സ്ഥാനത്തായിരുന്ന (വിൽപന 10485) ടാറ്റ മോട്ടോഴ്സ് ഇക്കുറി 15000 കാർ വിറ്റ് മൂന്നാമതെത്തി. മൂന്നാമതായിരുന്ന (വിൽപന 16831) മഹീന്ദ്ര ഇക്കുറി 11025 കാർ വിറ്റ് നാലാമതായി. 

മറ്റു കമ്പനികളുടെ നില: കഴിഞ്ഞ മാസത്തെ വിൽപന, ബ്രാക്കറ്റിൽ 2019 ജൂലൈയിലെ വിൽപന എന്ന ക്രമത്തിൽ: കിയ 8502 (––), റെനോ 6422 (3660), ടൊയോട്ട 5386 (10423), ഹോണ്ട 5383 (10250), ഫോഡ് 3937 (6284), എംജി 2105 (1508), ഫോക്സ്‌വാഗൻ 1887 (2521), സ്കോഡ 922 (1076), നിസാൻ 784 (1304), ജീപ്പ് 400 (511).  എല്ലാ കമ്പനികൾക്കും ജൂണിലെക്കാൾ വൻ വർധന ജൂലൈയിലുണ്ടായി.

English Summary: Car Sales Boost After Lock Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com