ADVERTISEMENT

ടൊയോട്ടയുടെ ചെറു എസ്‌യുവി അർബൻ ക്രൂസറിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട. നവരാത്രി – ദീപാവലി ഉത്സവകാലത്ത് വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രേസയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമാവും ടി കെ എം പുറത്തിറക്കുക. ഇന്ത്യൻ വിപണിക്കായി സങ്കര ഇന്ധന മോഡലുകളടക്കമുള്ള വാഹനങ്ങൾ പങ്കുവയ്ക്കാൻ 2018 മാർച്ചിലാണു ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനുമായി ധാരണയിലായത്. 

ഇതനുസരിച്ച് മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയിൽ  പരിഷ്കാരങ്ങൾ വരുത്തി ഗ്ലാൻസ എന്ന പേരിൽ ടികെഎം വിൽപന തുടങ്ങി. ഈ ശ്രേണിയിലെ രണ്ടാമത്തെ മോഡലാവും വരുന്ന ഉത്സവകാലത്തോടെ ടി കെ എം വിൽപ്പനയ്ക്കെത്തിക്കുന്ന കോംപാക്ട് എസ്‌യുവി.  

വിപണിയിൽ മികച്ച വിൽപ്പന വളർച്ചയാണ് എസ്‌യുവി വിഭാഗം രേഖപ്പെടുത്തുന്നത്. അതിൽതന്നെ നാലു മീറ്ററിൽ താഴെ നീളമുള്ള, എൻട്രി ലവൽ കോംപാക്ട് എസ്‌യുവി വിഭാഗം സ്ഥിരതയാർന്ന പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും അത് പ്രയോജനപ്പെടുത്താനാണ് ടൊയോട്ട ശ്രമിക്കുന്നതെന്ന്.

ടൊയോട്ട എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല, ടൊയോട്ടയുടെ ആഗോള വിൽപന നിലവാരവും വിൽപനാനന്തര സേവനങ്ങളും അനുഭവിക്കാൻ ആഗ്രഹിക്കുന്ന പുതിയൊരു കൂട്ടം ഉപഭോക്താക്കളെ സ്വാഗതം ചെയ്യാൻ അർബൻ ക്രൂസർ ഞങ്ങൾക്ക് അവസരം നൽകുമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്.

English Summary: Toyota Urban Cruiser SUV In Festive Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com