ADVERTISEMENT

കാർ സർവീസിങ്ങിനായി ഏർപ്പെടുത്തിയ ചാറ്റ് സംവിധാനം തകർപ്പൻ പ്രതികരണം സൃഷ്ടിച്ചെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ). ഹ്യുണ്ടേയ് സർവീസ് ഓൺ വാട്സാപ് എന്ന പേരിൽ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ചാറ്റ് സംവിധാനത്തിൽ ഇതുവരെ 12 ലക്ഷത്തോളം പ്രതികരണങ്ങൾ ലഭിച്ചെന്നും കമ്പനി അവകാശപ്പെട്ടു. 

വാഹന സർവീസിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഉടമസ്ഥർക്കു പൂർണ വിവരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഒക്ടോബറിൽ ഹ്യുണ്ടേയ് സർവീസ് ഓൺ വാട്സാപ് പദ്ധതി അവതരിപ്പിച്ചത്. സർവീസ് റിമൈൻഡർ, സർവീസ് ബുക്കിങ്, ഇൻസർവീസ് അപ്ഡേറ്റ്, ഇൻവോയ്സ്, ഓൺലൈൻ പേയ്മെന്റ്, ഫീഡ്ബാക്ക് തുടങ്ങി ഡിജിറ്റൽ വ്യവസ്ഥയിലും സ്പർശന രഹിതവുമായ സർവീസ് അനുഭവമാണ് സർവീസ് ഓൺ വാട്സാപ്പിലൂടെ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമെ വാഹനത്തിന്റെ സർവീസ് പുരോഗമിക്കുന്നതിനിടെ സർവീസ് ഏജന്റുമാരുമായി തത്സമയം സംവദിക്കാനും അഭിപ്രായ - നിർദേശങ്ങൾ രേഖപ്പെടുത്താനുമുള്ള അവസരവും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. 

ഉപയോക്താക്കളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും പിൻബലത്തിൽ ജെ ഡി പവർ കസ്റ്റമർ സർവീസ് ഇൻഡക്സിൽ മൂന്നു വർഷം തുടർച്ചയായി ആദ്യ റാങ്ക് നിലനിർത്താൻ കമ്പനിക്കു സാധിച്ചെന്ന് എച്ച് എം ഐ എൽ ഡയറക്ടർ(സെയിൽസ്, സർവീസ് ആൻഡ് മാർക്കറ്റിങ്) തരുൺ ഗാർഗ് വെളിപ്പെടുത്തി. സർവീസ് നടപടികളിൽ പുതിയ നിലവാരം കൈവരിക്കാനും ഉപയോക്താക്കൾക്കു കൂടുതൽ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനുമുള്ള നടപടികളാണു ഹ്യുണ്ടേയ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Hyundai Gets over 1.2 million Customers for its Whatsapp-based service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com