ADVERTISEMENT

കോംപാക്റ്റ് എസ്‍യുവി സെഗ്‌മെന്റിൽ മത്സരിക്കാനെത്തുന്ന സോണറ്റിനെ പ്രദർശിപ്പിച്ച് കിയ. കൂള്‍ഡ് സീറ്റുകൾ, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങി സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പല ഫീച്ചറുകളുമായി കിയ സോണറ്റ് പ്രദർശിപ്പിച്ചു. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കിയ സോണറ്റിന്റെ ആഗോള അവതരണമാണ് ഇപ്പോൾ നടന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മത്സരക്ഷമതയുള്ള വിലയിലായിരിക്കും കിയ സോണറ്റിനെ വിപണിയിലെത്തിക്കുക.

kia-sonet-4

‌ഇന്ത്യയില്‍ നിര്‍മിച്ച കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിന്‍, ആകർഷകമായ ഡാഷ്‌ബോര്‍ഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ അടങ്ങിയ സ്റ്റൈലായ കണ്‍സോള്‍ സെന്റര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. ‌‌‌ഡ്രൈവര്‍ക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായ രീതിയില്‍ രൂപകൽപന ചെയ്തിരിക്കുന്ന സോണറ്റിന്റെ അകത്തളവും സ്പോർട്ടിയാണ്. സെഗ്‌മെന്റിൽ തന്നെ ആദ്യമായി കൂൾഡ് സീറ്റുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.

kia-sonet-3

വിഭാഗത്തില്‍ ആദ്യമായി 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍, യുവിഒ കണക്റ്റഡായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയവയുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് സ്റ്റീയറിങ് വീലില്‍ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ സോണറ്റ് നല്‍കുന്നു. വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷന്‍ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്‌ബോര്‍ഡിലെ എയര്‍ വെന്റുകള്‍ മെറ്റാലിക്, ഡയമണ്ട് പാറ്റേണില്‍ സ്റ്റൈലായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 

kia-sonet-1

കൂടാതെ സൗണ്ട് മൂഡ് ലൈറ്റുകൾ, എയർപ്യൂരിഫയർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ഓട്ടോഹെഡ്‌ലാംപ്, ടയർ പ്രഷർ മോണിറ്റർ, കൂൾഡ് വയർലെസ് ഫോൺ ചാർജിങ്, ഫ്രണ്ട് ആന്റ് റിയർ പാർക്കിങ് സെൻസറുകൾ, 6 എയർബാഗുകൾ, ഇബിഎസ്, ഇസിഎസ്, ഹിൽ അസ്റ്റിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റബിറ്റി മാനേജ്മെന്റ് ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.

kia-sonet-2

ഹ്യുണ്ടേയ് വെന്യുവിലൂടെ വിപണിയിലെത്തിയ ഇന്റലിജന്റ്-മാനുവല്‍ ട്രാന്‍സ്മിഷനും (ഐഎംടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ചില്ലാതെ ഗിയർമാറ്റാനാകും എന്നതാണ് ഐഎംടിയുടെ പ്രത്യേകത. എൻജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സാങ്കേതിക വിഭാഗത്തിലും വെന്യുവിനോടാവും സൊണറ്റിനു സാമ്യം. വെന്യുവിലെ എൻജിൻ–ഗീയർബോക്സ് സാധ്യതകളാണു സൊണറ്റിലും പ്രതീക്ഷിക്കുന്നത്. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ടായി ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ എത്തും. 1.2 ലീറ്റർ പെട്രോൾ എൻജിനു കൂടെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും 100 പി എസ് കരുത്തു സൃഷ്ടിക്കുന്ന 1.5 ലീറ്റർ ഡീസൽ എൻജിന്റെ കൂടെ ആറു സ്പീഡ് മാനുവൽ ഗീയർബോക്സുമാകും ട്രാൻസ്മിഷൻ സാധ്യത.

English Summary: Kia Sonet Interior Exterior Officially Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com