ADVERTISEMENT

ബെൻസിന്റെ മുകളിൽ കയറി നഗരം ചുറ്റിയ വിവാദ വ്യവസായി റോയ് കുര്യന്റെ കറക്കം റോൾസ് റോയ്സ് ഗോസ്റ്റിൽ. അത്യാഡംബര വാഹനത്തിൽ റോയ് കുര്യൻ ചുറ്റുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 

നേരത്തെ പുതിയ ബെൻസും ലോറികളും വാങ്ങിയത് നാട്ടുകാരെ അറിയിക്കാൻ റോഡ്ഷോ നടത്തിയും കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസ് നടത്തിയുമാണ് റോയ് കുര്യൻ വിവാദങ്ങളിൽ ഇടം പിടിച്ചത്. തുടർന്ന് റോയ് കുര്യന്റെ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.

2011 മോഡൽ ഗോസ്റ്റ് കർണാടക റജിസ്ട്രേഷനാണ്. 6.6 ലീറ്റർ വി 12 എൻജിൻ ഉപയോഗിക്കുന്ന കാറിന് 603 ബിഎച്ച്പി കരുത്തുണ്ട്. പുതിയ റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഓൺറോഡ് വില ഏകദേശം 5.25 കോടി രൂപയാണ്. 

English Summary: Roy Kurian In Rolls Royce Ghost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com