ADVERTISEMENT

ഇന്നോവ പാർക്കിങ് വൈറലായതിനെ തുടർന്ന് സൈബർ ലോകത്തെ ഹീറോയായി മാറിയ ആളാണ് പി.ജെ ബിജു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഇന്നോവ കാറും അമ്പരപ്പിക്കുന്ന വിഡിയോയും ഇപ്പോഴും ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് കുതിക്കുകയാണ്. ഒറ്റദിവസം കൊണ്ട് താരമായി മാറിയ ബിജു തന്നെ ഡ്രൈവിങ്ങിനെക്കുറിച്ച് സംസാരിക്കുന്നു.

ഭാര്യ തമാശയ്ക്ക് പകർത്തിയ വിഡിയോ വൈറലായത് ഇദ്ദേഹം അറിഞ്ഞില്ല. ‘സുഹൃത്തിന്റെ കാറാണത്. സർവീസിന് കൊടുക്കാൻ തന്നതാണ്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാർക്ക് ചെയ്യാൻ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാൻ തോടിന് കുറുകേ കടക്കാൻ വച്ചിരിക്കുന്ന സ്ലാബാണ്. വർഷങ്ങളായി വാഹനങ്ങളോടിക്കുന്ന ആളായത് െകാണ്ട് അവിടെ കാർ പാർക്ക് ചെയ്തു. എന്റെ ചെറിയ കാറും ഞാൻ ഇവിടെയാണ് ചിലപ്പോൾ ഇടുന്നത്.

ഇന്നോവയുടെ നീളം ഒരു പ്രശ്നമായി തോന്നിയില്ല. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാർക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു. പാർക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണിൽ എടുത്തിരുന്നു. പിറ്റേന്ന് ഞാൻ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണിൽ പകർത്തി. ഭാര്യയുടെ സഹോദരിയാണ് ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. അങ്ങനെയാണ് വൈറലായത്. അല്ലാതെ താരമാകാമോ ഷോ കാണിക്കാനോ ചെയ്തതല്ല.

English Summary: Social Media Viral Innova Driver P J Biju Viral Driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com