ADVERTISEMENT

റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ട ലോറി ഇടിച്ചു തെറിപ്പിച്ചത് നിരവധി വാഹനങ്ങളെ. റെയിൽവേ ഗേറ്റും തകർത്ത ലോറിയുടെ അപകട വരവിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നിരവധിപേരാണ്. എന്നാൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിഡിയോയിൽ വ്യക്തമാണ്. രാജസ്ഥാനിലാണ് സംഭവം. ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ഗേറ്റിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് ലോറി ഇടിച്ചു കയറിയത്.

ലോറിയുടെ വരവ് കണ്ട് ആളുകൾ വാഹനങ്ങളിട്ട് ഓടിമാറുന്നതും വിഡിയോയിൽ കാണാം. ആ സമയത്ത് അതിലൂടെ ട്രെയിൻ വരാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി. ഒരു പിക്ക്അപ്പ് വാൻ അടക്കം നിരവധി വാഹനങ്ങള്‍ ‌ഇടിച്ചു തെറിപ്പിച്ചതിന് ശേഷമാണ് ലോറി നിന്നത്. ഒരു യുവതിയേയും ഇടിച്ചു തെറിപ്പിക്കുന്നത് വിഡിയോയിൽ കാണാം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com