ADVERTISEMENT

സൂപ്പർ സ്പോർട് (ആർസി) ശ്രേണിക്കു പുതിയ നിറക്കൂട്ടുമായി ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎം. ആർസി 390, ആർസി 200, ആർസി 125 മോട്ടോർ സൈക്കിളുകൾ ഇനി യഥാക്രമം മെറ്റാലിക് സിൽവർ, ഇലക്ട്രോണിക് ഓറഞ്ച്, ഡാർക്ക് ഗൽവാനൊ നിറങ്ങളിലും വിൽപ്പനയ്ക്കെത്തും. 

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ കഴിഞ്ഞ ഫെബ്രുവരിയിലാണു കെ ടി എം ശ്രേണി വിൽപ്പനയ്ക്കെത്തിയത്. പുതിയ നിറങ്ങളിൽ ആർസി ബൈക്കുകൾ വിൽപ്പനയ്ക്കെത്തുന്നു എന്നതിനപ്പുറം വിലയിൽ മാറ്റമൊന്നുമില്ലെന്നു ബജാജ് ഓട്ടോ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള കെ ടി എം വ്യക്തമാക്കി. 

മോട്ടോ ജി പിയിൽ കെ ടി എമ്മിനായി പട നയിക്കുന്ന ആർസി 16 ബൈക്കിൽ നിന്നു പ്രചോദിതമാണ് ‘ആർ സി’ ശ്രേണിയുടെ സാങ്കേതികവിദ്യയും രൂപകൽപ്പനയും. പൂർണതോതിലുള്ള ഫെയറിങ് സഹിതമെത്തുന്ന ബൈക്കുകൾക്ക് ആക്രമണോത്സുക രൂപത്തിനൊപ്പം ആവേശകരമായ നിറക്കൂട്ടും ഉറപ്പാക്കാനാണു കെ ടി എമ്മിന്റെ ശ്രമം. നിലവിലുള്ള വർണങ്ങളോടു ചേർന്നു നിൽക്കുന്ന പുതു നിറങ്ങളാണു തിരഞ്ഞെടുത്തിരിക്കുന്നതെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ്(പ്രോ ബൈക്കിങ്) സുമീത് നാരംഗ് അഭിപ്രായപ്പെട്ടു. 

English Summary: KTM RC 200 New Colour Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com