ADVERTISEMENT

അടുത്തിടെ മോട്ടർ വാഹന വകുപ്പിനെതിരെ വന്ന ഏറ്റവും വലിയ ആരോപണണങ്ങളിലൊന്നാണ് ഉദ്യോഗസ്ഥര്‍ക്ക് വാഹനപരിശോധന നടത്തി ലഭിക്കുന്ന തുകയുടെ 30 ശതമാനം കമ്മീഷനായി ലഭിക്കുന്നു എന്നത്. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും ഈടാക്കുന്ന പിഴയുടെ ഒരു ശതമാനം പോലും ലഭിക്കില്ല. അങ്ങനെയൊരു സര്‍ക്കാര്‍ ഉത്തരവുമില്ല. വകുപ്പ് നടത്തുന്ന വാഹനപരിശോധനയെ താറടിച്ചു കാട്ടുന്നതിനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് ഈ വാഹനപരിശോധന എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന നുണ പ്രചാരണങ്ങളാണ് ഇവ. ഇത് ആരും വിശ്വസിക്കരുത്. 

അലോയ് വീല്‍ ഘടിപ്പിച്ചാല്‍ വീലൊന്ന് 5000 രൂപ വച്ച് 20000 രൂപ പിഴയടപ്പിക്കുന്നു... ചില വാഹനങ്ങള്‍ക്ക് 80000 രൂപ പിഴയടപ്പിക്കുന്നു... പിന്നെ അത് 50000 ആയി കുറച്ചു കിട്ടി എന്നൊക്കെയുള്ള കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം നുണപ്രചരണങ്ങളാണ്. വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അലോയ് വീലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇവ റോഡുസുരക്ഷയ്ക്ക് ഭീഷണിയാണ്.  വാഹന സുരക്ഷയെ മുന്‍നിറുത്തിയാണ് ഈ പരിശോധന. രണ്ടു മാസമായിട്ടേയുള്ളൂ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന പുനരാരംഭിച്ചിട്ട്. അതില്‍ കൂടുതല്‍ കേസുകളും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചവര്‍ക്കെതിരെയാണ് സ്വീകരിച്ചിട്ടുള്ളത്. വെറും ഒരു ശതമാനത്തില്‍ താഴെ കേസുകളാണ് വാഹന മോഡിഫിക്കേഷന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍, അലോയ് വീല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മോഡിഫിക്കേഷനുകളാണ് കണ്ടെത്തിയത്. 

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹനപരിശോധന മോഡിഫിക്കേഷനുകള്‍ പിടിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതല്ല സുരക്ഷയിലൂന്നിയ പരിശോധനയാണ് അവ. ഇതിനെതിരെ നടക്കുന്ന കുപ്രചരണങ്ങളെ വിശ്വസിക്കരുത്.

English Summary: Social Media Campaign Against Motor Vehicle Dept

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com