അമിതവേഗത്തിൽ എത്തിയ സൂപ്പർ കാർ ഫു‍ട്പാത്തിലേക്ക് ഇടിച്ചുകയറി, ഒരു മരണം

ferrari
Image Source: Twitter
SHARE

അമിതവേഗത്തിലെത്തിയ ഫെരാരി ഇടിച്ച് ഒരാൾ മരിച്ചു. ഹൈദരാബാദിലെ മാധാപുരിലാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ഫെരാരി നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്ക് കയറിയതാണ് അപകടം കാരണം. അപകടത്തിൽ കാൽനടയാത്രക്കാരനായ 50 കാരൻ തൽക്ഷണം മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് അറസ്റ്റു ചെയ്തെന്നും ഫെരാരി ഓടിച്ചിരുന്ന നവീൻ കുമാർ ഗൗഡയുടെ അമിതവേഗമാണ് അപകടകാരണം എന്നുമാണ് പൊലീസ് പറയുന്നത്. അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് കേസെടുത്തു. ഹൈദരാബാദിലെ വ്യാപാരിയുടേതാണ് വാഹനം. നവീൻ വ്യാപാരിയുടെ ഡ്രൈവറാണെന്നും പൊലീസ് അറിയിച്ചു.

English Summary: 50-Year-Old Killed After Being Run Over By Speeding Ferrari In Hyderabad

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA