ADVERTISEMENT

ഉത്സവകാല ആനുകൂല്യമെന്ന നിലയിൽ ബൊലേറൊ പിക് അപ് ശ്രേണിക്കൊപ്പം കൊറോണ ഇൻഷുറൻസ് പദ്ധതി വാഗ്ദാനം ചെയ്തു മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതിയ ‘ബൊലേറൊ’യ്ക്കൊപ്പം കൊറോണ വൈറസ് ബാധയ്ക്കെതിരെ ഒരു ലക്ഷം രൂപയുടെ ഫ്ലോട്ടർ ഇൻഷുറൻസ് പരിരക്ഷയാണു മഹീന്ദ്രയുടെ വാഗ്ദാനം. വാഹന ഉടമയ്ക്കു പുറമെ ഭാര്യ/ഭർത്താവ്, രണ്ടു കുട്ടികൾ എന്നിവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പുതിയ വാഹനം വാങ്ങുന്നതു മുതൽ ഒൻപതര മാസക്കാലത്തേക്ക് ഈ സൗജന്യ കൊറോണ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിലുണ്ടാവും.

ബൊലേറൊ ശ്രേണിയിലെ ബൊലേറെ പിക് അപ്, ബൊലേറൊ മാക്സി ട്രക്ക്’, ബൊലേറൊ സിറ്റി പിക് അപ്, ബൊലേറൊ ക്യാംപർ തുടങ്ങിയവയ്ക്കൊപ്പം ഈ ആനുകൂല്യം ലഭ്യമാവും. നവംബർ 30 വരെ പ്രാബല്യത്തിലുള്ള ഈ പദ്ധതിയുടെ ഇൻഷുറൻസ് പോളിസി അനുവദിക്കുന്നതു പൊതുമേഖല സ്ഥാപനമായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ്. അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കുന്ന വിഭാഗമെന്ന നിലിൽ പിക് അപ് വാഹന ഉടമസ്ഥനു ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നതും പലരുമായി ഇടപെടേണ്ടി വരുമെന്നതുമൊക്കെ പരിഗണിച്ചാണ്  ഈ നടപടിയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷൻ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് കസ്റ്റമർ കെയർ) സതീന്ദർ സിങ് ബജ്വ അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തിലെ മുൻനിരക്കാരെന്ന നിലയിൽ വാഹനങ്ങളിലെ ഈ പോരാവികവെ അഭിവാദ്യം ചെയ്യാനാണു മഹീന്ദ്രയുടെ ശ്രമം. 

അവരുടെ യാത്രകളിൽ പങ്കാളിയാവാനും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് ആവശ്യമായ അധിക പിന്തുണ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള ഈ നടപടിയിലൂടെ അവർക്കു കൂടുതൽ മന%സമാധാനം ഉറപ്പാക്കാൻ സാധിക്കുമെന്നും കമ്പനി കരുതുന്നു. പുതിയ ‘ബൊലേറൊ’യ്ക്കൊപ്പമുള്ള കൊറോണ ഇൻഷുറൻസ് നേടാനായി വാഹനം വാങ്ങുമ്പോൾ തന്നെ പേരും ജനനതീയതിയും വിലാസവും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഡീലർഷിപ്പിൽ കൈമാറണം. കൊറോണ വൈറസ് ബാധയെ തുടർന്ന് വാഹന ഉടമയോ കുടുംബാംഗങ്ങളോ ആശുപത്രിയിൽ ചികിത്സ നേടുകയോ വീട്ടിൽ തന്നെ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്നപക്ഷം ഈ ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കും. 

English Summary: Mahindra Offers Free Corona Insurance To Bolero PickUp Customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com