39999 രൂപ ഇഎംഐക്ക് സി ക്ലാസ്, ഉത്സവ കാലം ആഘോഷമാക്കാൻ ബെൻസ്

Benz-eclass
Mercedes Benz E Class
SHARE

പുതിയ ബെൻസ് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് മികച്ച അവസരമൊരുക്കുകയാണ് അൺലോക്ക് ദ ജേർണി വിത്ത് മെഴ്സിഡീസ് ബെൻസ് എന്ന സ്കീമിലൂടെ. ലോക്‌‍ഡൗണിന് ശേഷമെത്തുന്ന ഉത്സവകാലം ആഘോഷമാക്കാൻ അടിപൊളി ഓഫറുകളുമായി മെഴ്സിഡീസ് ബെൻസ് എത്തുന്നത്. 

c-class

ലോക്‌ഡൗണിന് ശേഷം പുറത്തിറങ്ങുമ്പോൾ സന്തോഷത്തിന്റെ താക്കോൽ കൂടി സ്വന്തമാക്കാനുള്ള അവസരമാണ് മെഴ്സിഡീസ് ബെൻസ് ഒരുക്കിയിരിക്കുന്നത്. പുതിയ യാത്രകളും സന്തോഷങ്ങളും അൺലോക്ക് ചെയ്യാനായി ആകർഷകമായ ഇഎംഐ സൗകര്യങ്ങളും ഓഫറുകളും ബെൻസ് നൽകുന്നുണ്ട്.

glc

പുതിയ വാഹനം സ്വന്തമാക്കാനും കോസ്റ്റ് ഓഫ് ഓണർഷിപ്പ് കുറയ്ക്കാനുമായി മികച്ച ഓഫറുകളാണ് ബെൻസ് മുന്നോട്ടുവയ്ക്കുന്നത്. സി ക്ലാസിന് 39,999 രൂപമുതൽ ആരംഭിക്കുന്ന ഇഎംഐഐയും ഇ ക്ലാസിന് 49999 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയും ജിഎൽസിക്ക് 44,444 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയുമുണ്ട്.  7.99 ശതമാനം പലിശനിരക്കുള്ള ലോണിന് ആദ്യ വർഷത്തെ ഇൻഷുറൻസ് സൗജന്യമാണ്.

ഉപഭോക്താക്കളെ കൂടുതൽ സംതൃപ്തരാക്കുന്നതിന് ബ്രേക്ക് ഡൗൺ മാനേജ്മെന്റ്, എമർജൻസി കോൾ സർവീസ്, ഇൻഫർമെഷൻ കോൾ ആന്റ് മീ കോൾ സർവീസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

English Summary: Celebrate this post-lockdown festival season with Mercedes-Benz Offers

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA