ADVERTISEMENT

ഥാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ ഏറെ ചർച്ചാവിഷയമായ ഒന്നായിരുന്നു മുന്‍ ഭാഗത്തെ ഗ്രില്ലുകള്‍. ജീപ്പ് പ്രേമികൾക്ക് അൽപം നിരാശ സമ്മാനിച്ചതും ഈ ഗ്രിൽ തന്നെയാകും. എന്നാൽ ഇതിനുള്ള പ്രതിവിധിയായി ജീപ്പ് ലുക്കുള്ള മുൻ ഗ്രിൽ വിപണിയിലെത്തിയിരിക്കുന്നു. ജീപ്പിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഗ്രിൽ ആഫ്റ്റർമാർക്കറ്റ് വിപണികളിൽ സജ്ജീവമായി.  പ്രത്യേകം ഘടിപ്പിക്കാന്‍ സാധിക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള ഗ്രില്ലുകളാണ് ഥാറിന് വേണ്ടി ആക്സസറിൽ ഷോപ്പിൽ ഇടം പിടിച്ചത്. ആഫ്റ്റർമാർക്കറ്റ് ഫിറ്റിങ്ങായി ലഭിക്കുന്ന ഗ്രിൽ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. 

thar-2

 

ആദ്യ തലമുറയെപ്പോലെ തന്നെ ജീപ്പിന്റെ രൂപ ഭംഗിയിൽ നിന്ന് പ്രചോദിതമാണ് രണ്ടാം തലമുറ ഥാർ. സ്കോർപ്പിയോയിൽ ഉപയോഗിച്ചിരിക്കുന്ന മഹീന്ദ്രയുടെ ജെൻ 3 പ്ലാറ്റ്ഫോമിലാണ് പുതിയ ഥാറിന്റെ നിർമാണം. വാഹനത്തിന്റെ വീതി കൂട്ടിയത് ഇന്റീരിയറില്‍ കൂടുതൽ സ്ഥലവും കൂടുതൽ ഓഫ്റോഡ് ക്ഷമതയും നൽകിയിട്ടുണ്ട്. പുതിയ 'പെഡസ്ട്രിയൻ സെയ്ഫ്റ്റി നോംസി'ന് അനുസൃതമായി ഉയർന്ന ബോണറ്റാണ്. എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകളും എൽഇഡി ടെയിൽ ലാംപുകളുമുണ്ട്. ഡ്യുവൽ ടോണാണ് ബംബർ. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ്, ഊരിമാറ്റാവുന്ന ഹാർഡ് ടോപ്പ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഥാറിലുള്ളത്. 255/65 ആർ 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ ആറ് വ്യത്യസ്ത നിറങ്ങളിൽ വാഹനം ലഭിക്കും.

 

പെട്രോൾ എൻജിനാണ് പുതു തലമുറ ഥാറിന്റെ ഏറ്റവും വലിയ പ്രത്യേകത. 2 ലീറ്റർ എംസ്റ്റാലിയോൺ എൻജിന് 5000 ആർപിഎമ്മിൽ 150 പിഎസ് കരുത്തും 1500 മുതൽ 3000 വരെ ആർപിഎമ്മിൽ 320 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് ഓട്ടമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. എക്സ്‍യുവി 500ൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ എം ഹോക്കിന്റെ പരിഷ്കരിച്ച രൂപമാണ് ഡീസൽ പതിപ്പിൽ. 3750 ആർപിഎമ്മിൽ 130 പിഎസ് കരുത്തും 1600 മുതൽ 2800 വരെ ആർപിഎമ്മിൽ 300 എൻഎം ടോർക്കും ഈ എൻജിൻ നൽകും. 6 സ്പീഡ് ഓട്ടമാറ്റിക്, മാനുവൽ ഗിയർബോക്സുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com