ADVERTISEMENT

ഏറെക്കാലമായി തുടരുന്ന കാത്തിരിപ്പിനു വിരാമമിട്ട് മീറ്റിയോർ 350 നവംബർ ആറിന് അരങ്ങേറ്റം കുറിക്കുമെന്നു റോയൽ എൻഫീൽഡിന്റെ പ്രഖ്യാപനം. നിലവിലെ ‘തണ്ടർബേഡ്’ ശ്രേണിയുടെ പിൻഗാമിയായിട്ടാവും ‘റോയൽ എൻഫീൽഡ് മീറ്റിയോർ 350’ മോട്ടോർ സൈക്കിളിന്റെ രംഗപ്രവേശം. 

കമ്പനി പുതുതായി വികസിപ്പിച്ച ജെ പ്ലാറ്റ്ഫോമിൽ പുറത്തെത്തുന്ന ആദ്യ ബൈക്കാവും മീറ്റിയോർ 350.  തണ്ടർബേഡിലും തണ്ടർബേഡ് എക്സിനും കരുത്തേകുന്ന പഴയ എൻജിനു പകരമായി പുത്തൻ എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് 350 സി സി എൻജിനും മീറ്റിയോറിലൂടെ അരങ്ങേറും. മുമ്പത്തെ പുഷ് റോഡ് ആക്ച്വുവേറ്റഡ് വാൽവിനു പകരം സിംഗിൾ ഓവർഹെഡ് കാമു(എസ് ഒ എച്ച് സി)മായെത്തുന്ന ഈ എൻജിനു കൂട്ടായി ആറു സ്പീഡ് ഗീയർബോക്സും ഇടംപിടിക്കും. 

പരമാവധി 20.5 ബി എച്ച് പിയോളം കരുത്തും 27 എൻ എം വരെ ടോർക്കുമാവും ‘മീറ്റിയോറി’ലെ പുതിയ എൻജിൻ സൃഷ്ടിക്കുക. ‘തണ്ടർബേഡി’ലെ നിലവിലുള്ള 350 സി സി എൻജിൻ19.8 ബി എച്ച് പി കരുത്തും 28 എൻ എം ടോർക്കും സൃഷ്ടിക്കുന്ന സ്ഥാനത്താണിത്. നിലവിലെ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിനെ അപേക്ഷിച്ചു സുഗമമായ പ്രവർത്തനവും ഈ പുതിയ എൻജിനിൽ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

മൂന്നു വകഭേദങ്ങളിൽ ‘മീറ്റിയോർ 350’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ: ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ. എതിരാളികളോടു കിടപിടിക്കുംവിധം ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായിട്ടാവും ‘മീറ്റിയോറി’ന്റെ വരവ്. 1.70 മുതൽ 1.90 ലക്ഷം രൂപ വരെയാണു ‘മീറ്റിയോറി’നു പ്രതീക്ഷിക്കുന്ന വില നിലവാരം; ഈ വിഭാഗത്തിൽ ഹോണ്ട ‘ഹൈനെസ് 350’, ജാവ ‘പെരെക്’ തുടങ്ങിയവയോടാവും ‘മീറ്റിയോറി’ന്റെ മത്സരം. 

English Summary: Royal Enfield Meteor 350 launch on November 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com