ADVERTISEMENT

ഡിസംബർ മാസം കൂടുതൽ ആകർഷകമാക്കാൻ കാറുകൾക്ക് മികച്ച ഓഫറുകളുമായി എത്തുകയാണ് ഹോണ്ട കാർസ് ഇന്ത്യ. വിവിധ മോഡലുകളിലായി 2.5  ലക്ഷം രൂപ വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. അമേയ്സ് മുതൽ സിവിക് വരെയുള്ള  വിവിധ മോഡലുകളിലാണ് 15000 രൂപ മുതൽ 2.5 ലക്ഷം വരെ ഡിസ്കൗണ്ട് നൽകുന്നത്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്. ഈ മാസം അവസാനം വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നവരെ ആയിരിക്കും ഓഫർ നിലവിലുണ്ടാകുക.

Honda Amaze
Honda Amaze

ഹോണ്ട അമേയ്സ്

കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 37000 രൂപ വരെയാണ് ഡിസ്കൗണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളിലെ ചില മോഡലുകൾക്ക് 10000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവർഷത്തെ അഡീഷണൽ വാറന്റിയും 15000 രൂപ ക്യാഷ് ഡിസ്കൗണ്ടും നൽകുന്നുണ്ട്. അമേയ്സിന്റെ സ്പെഷൽ എഡിഷൻ പെട്രോൾ, ഡീസൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസായി 15000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് ക്യാഷ് ഡിസ്കൗണ്ടായി 7000 രൂപയും നൽകുന്നുണ്ട്. കൂടാതെ അമേയ്സിന്റെ എക്സ്ക്ലൂസീവ് എഡീഷൻ പെട്രോൾ, ഡീസൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസായി 15000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് ക്യാഷ് ഡിസ്കൗണ്ടായി 12000 രൂപയും നൽകുന്നുണ്ട്.

Honda City
Honda City

ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും 30000 രൂപ എക്സ്ചേഞ്ച് ബോണസ് നൽകുന്നുണ്ട്.

honda-wrv

ഹോണ്ട ഡബ്ല്യുആർ–വി

ഡബ്ല്യുആർ–വിയുടെ എല്ലാ വകഭേദങ്ങൾക്കും 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 40000 രൂപയുടെ ഓഫറാണ് നല്‍കുന്നത്. ഡബ്ല്യു ആർ–വിയുടെ എക്സ്ക്ലൂസിവ് പതിപ്പിന് 10000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ഓഫറും അടക്കം 25000 രൂപ നൽകുന്നു.

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ‍ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 40000 രൂപയുടെ ഓഫറാണ് നൽകുന്നത്.

honda-civic

ഹോണ്ട സിവിക്ക്

പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറാണ് ഹോണ്ട നൽകുന്നത്. എല്ലാ ഡീസൽ വകഭേദങ്ങൾക്കും 2.50 ലക്ഷം രൂപ ഡിസ്കൗണ്ട് നൽകുന്നുണ്ട്. പെട്രോൾ വകഭേദങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടുമുണ്ട്.

English Summary:  Honda Cars India December Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com