ഇന്ധനക്ഷമതയും കരുത്തും കൂട്ടി പുതിയ സ്വിഫ്റ്റ്, അടുത്ത മാസം വിപണിയിൽ

swift
Representative Image
SHARE

മാരുതി സുസുക്കിയുടെ ജനപ്രിയ കാർ സ്വിഫ്റ്റിന്റെ പുതിയ മോഡൽ അടുത്ത മാസം വിപണിയിലെത്തും. മുഖം മിനുക്കി എത്തുന്ന 2021 മോഡൽ സ്വിഫ്റ്റിന്റെ പ്രധാന മാറ്റം 90 ബിഎച്ച്പി കരുത്തുള്ള എൻജിനാണ്. പുതിയ കെ12എൻ ഡ്യുവൽ ജെറ്റ് യൂണിറ്റാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 10–11 സെക്കന്റ് മാത്രം മതി ഈ കരുത്തന്.

അഞ്ചു സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുമായി എത്തുന്ന വാഹനത്തിന് ഐഡിൽ സ്റ്റാർട്ട്, സ്റ്റോപ്പ് ഫീച്ചറുമുണ്ടാകും. കൂടാതെ നിലവിലെ വാഹനത്തെക്കാൾ ഉയർന്ന ഇന്ധനക്ഷതയും പുതിയ സ്വിഫ്റ്റിന് ലഭിക്കും. മുൻ ഗ്രില്ലിലും ബംബറിനും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഇന്റീരിയറിലെ കാര്യമായ മാറ്റങ്ങളുണ്ടാകില്ല എന്നാണ് പ്രതീക്ഷ. പുതിയ മോഡലിന് വിലയിൽ ചെറിയ മാറ്റമുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകള്‍.

English Summary: Maruti Swift Facelift to Boast Enhanced Performance and Efficiency

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA