കുവൈ ടെക്‌നോളജീസിനെ ഏറ്റെടുത്ത് ഫോക്സ്‍വാഗൻ ഫിനാൻസ്

volkswagen-polo
Volkswagen Vento
SHARE

ചെന്നൈ ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനമായ കുവൈയെ ഏറ്റെടുത്ത് ഫോക്സ്‌വാഗൻ ഫിനാൻസ്. 2021 ജനുവരി 5 മുതലാണ് ഏറ്റെടുക്കൽ പ്രാബല്യത്തിൽ വന്നു. കുവൈയുടെ ഇന്ത്യമുഴുവനുള്ള നെറ്റ്‌വർക്ക് വഴി പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ ലോൺ ബിസിനസ് വളർത്താമെന്നാണ് ഫോക്സ്‌വാഗൻ ഫിനാൻസ് പ്രതീക്ഷിക്കുന്നത്. 

കുവൈ ടെക്നോളജിയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനും റീട്ടെയിൽ ധനകാര്യ ബിസിനസിനായി ഇന്ത്യയിലെ ഫോക്സ്‍വാഗൺ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഖമാക്കാനും ലക്ഷ്യമിടുന്നു എന്നാണ് കുവൈയെ ഏറ്റെടുത്തുകൊണ്ട് ഫോക്‌സ്‌വാഗൺ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ആഷിഷ് ദേശ്പാണ്ഡെ പറഞ്ഞത്.

2019 സെപ്റ്റംബറിൽ കുവൈ ടെക്നോളജി സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ എത്ര ഓഹരിയാണ് ഫോക്സ്‍‌വാഗൻ ഫിനാൻസ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഫോക്സ്‍വാഗൺ എജിയുടെ പൂർണ ഉടമസ്ഥതയിലുള്ള യൂണിറ്റായ ഫോക്സ്‍വാഗൺ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 2009 ലാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്.

English Summary: Volkswagen Finance picks up majority stake in KUWY Technology Service

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA