ഹെൽമെറ്റും മാസ്കുമില്ലാതെ ബൈക്കോടിച്ച് ലൂസിഫറിലെ ബോബി, പിഴ നൽകി പൊലീസ്–വിഡിയോ

vivek-oberoi
Vivek Oberoi, Image Source: Social Media
SHARE

പുതിയ ബൈക്കിലെ ആദ്യ യാത്ര ബൊളിവുഡ് നടൻ വിവേക് ഒബ്റോയ്ക്ക് നൽകിയത് തലവേദന. പ്രണയ ദിനത്തിൽ സ്വന്തമാക്കിയ ബൈക്കിൽ ഭാര്യയുമൊത്ത് ഹെൽമെറ്റ് ഇല്ലാതെ യാത്ര നടത്തിയ നടൻ വിവേക് ഒബ്റോയ്ക്ക് പിഴ നൽകി മുംബൈ പൊലീസ്.

പുതിയ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ഭാര്യയുമായി കറങ്ങാനിറങ്ങിയതായിരുന്നു താരം. വിവേക് ഒബ്റോയ്‌യുടെ തന്നെ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ച വിഡിയോ തെളിവായി എടുത്താണ് പിഴ നൽകിയത്.

ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ നൽകിയെന്നും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് നടനെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് മുംബൈ പൊലീസ് അറിയിച്ചത്. ലൂസിഫർ എന്ന് മോഹൻലാൽ ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ നടനാണ് വിവേക് ഒബ്റോയ്. രാം ഗോപാൽ വർമയുടെ കമ്പനി എന്ന ചിത്രത്തിലൂടെയാണ് താരം ബൊളിവുഡിൽ അരങ്ങേറിയത്. 

English Summary: Vivek Oberoi's bike video on Valentine's Day invites police action for flouting COVID-19 norms

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA