ADVERTISEMENT

റോഡിലൂടെ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധവേണം എന്നാണ് പറയാണ്. കാൽനടക്കാർക്ക് എപ്പോഴും മുൻഗണന നൽകണം. എന്നാൽ ട്രാഫിക് സിഗ്നലിൽ പച്ച ലഭിച്ച് വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കരുത്, കാരണം വാഹനങ്ങളിലെ ഡ്രൈവർ ചിലപ്പോൾ നിങ്ങളെ കണ്ടെന്നു വരില്ല.

അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിത്. വാഹനങ്ങളുടെ ഇടയിലൂടെ റോഡ് ക്രോസ് ചെയ്യാൻ കാൽനട യാത്രികൻ ശ്രമിക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവർ റോഡിലുള്ള ആളെ പെട്ടെന്ന് കണ്ടില്ലാ എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്.

കാൽനടയാത്രികരെ ശ്രദ്ധിക്കൂ

∙ സീബ്രാ ക്ലോസിങ്ങിൽ സുരക്ഷിതമായി നിർത്താൻ പാകത്തിൽ കൈ കൊണ്ട് സ്റ്റോപ്പ് സിഗ്നൽ കാണിച്ച് വാഹനങ്ങൾ നിർത്തിക്കുക. (പെഡസ്ട്രിയൻ ക്രോസ്സിംഗ് കാൽനടയാത്രക്കാരന്റെ അവകാശം)

∙ റോഡ് മുറിച്ച് കടക്കാൻ കാത്തു നിൽക്കുമ്പോഴോ കടക്കുമ്പോഴോ അനാവശ്യമായി പരിഭ്രമിക്കരുത്. തിക്കും തിരക്കും കാട്ടാതിരിക്കുക.

സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത്

∙ സീബ്രാ ക്രോസ്സ് ഉണ്ടെന്നുള്ള റോഡ് സിഗ്നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായുള്ള നിർത്താനുള്ള റോഡ് മാർക്കിങ്ങിൽ റോഡിന് ഇടതുവശം ചേർന്ന് നിർത്തണം.

∙ പെഡസ്ട്രിയൻ ക്രോസ്സിങ്ങിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും, വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.

∙ ക്രോസ്സിങ്ങിൽ ആരും തന്നെ ഇല്ലായെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.

∙ ട്രാഫിക് സിഗ്നൽ ഉള്ള ഇടങ്ങളിൽ സ്റ്റോപ്പ് ലൈനിന് പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ, അതു മാഞ്ഞ് പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങ്ങിന് പിറകിലായി മാത്രം വാഹനം നിർത്തുക. പെഡസ്ട്രിയൻ ക്രോസിങ് മാർക്ക് ചെയ്തിട്ടില്ല എങ്കിൽ വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം. ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.

∙ “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിങ്ങ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാനാണ് മുൻഗണന.

∙ വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്.

കടപ്പാട്: മോട്ടർവാഹന വകുപ്പ് ഫെയ്സ്ബുക്ക് പേജ്

English Summary: Pedestrian gets Knocked Down By car at a Traffic Junction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com