ADVERTISEMENT

ദുൽക്കർ സൽമാന്റെ സൂപ്പർഹിറ്റ് തമിഴ് ചിത്രം കണ്ണുകണ്ണും കൊള്ളയടിച്ചാൽ സംവിധായകന്‍ ദേശിങ് പെരിയസാമിക്ക് കാർ സമ്മാനിച്ച് നിർമാതാവ് ആന്റോ ജോസഫ്. കഴിഞ്ഞ ദിവസം വിവാഹിതനായ സംവിധായകന് വിവാഹ സമ്മാനമായാണ് പുതിയ ഫോഡ് ഇക്കോസ്പോർട്ട് നൽകിയത്.

കണ്ണുകണ്ണും കൊള്ളയടിച്ചാൽ എന്ന ചിത്രത്തിലെ തന്നെ നടി നിരഞ്ജനി അഹതിയാനെയാണ് സംവിധായകൻ ദേശിങ് വിവാഹം ചെയ്തത്. നേരത്തെ ദുൽഖർ സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതികളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിൽ ദുൽക്കർ പറഞ്ഞു.

ഫോഡിന്റെ മികച്ച വാഹനങ്ങളിലൊന്നാണ് ഇക്കോസ്പോർട്. ചെറു എസ്‍യുവി സെഗ്‌മെന്റിലെ പ്രധാന താരമായ ഇക്കോസ്പോർട്ടിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 7.99 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.

English Summary:  Anto Joseph Gifted SUV To Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com