ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 7 വർഷത്തിനിടെ പെട്രോളിന് 18 രൂപയും ഡീസലിന് 25.99 രൂപയും കൂടിയതായി കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. വിവിധ എംപിമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മന്ത്രി ധർമേന്ദ്രപ്രധാനാണ് ഇക്കാര്യം അറിയിച്ചത്. പാചകവാതകത്തിന് ഇക്കാലയളവിൽ 408.50 രൂപ കൂടി. ഏഴുവർഷത്തിനിടെ ഇന്ധന നികുതി വരുമാനത്തിലുണ്ടായ വർധന 459%. 

2016–17 കാലത്ത് ബാരലിന് 47.56 ഡോളർ ആയിരുന്നു ക്രൂഡോയിലിന് ഇന്ത്യ നൽകിയിരുന്നത്. കഴിഞ്ഞ വർഷം അത് 60.47 ഡോളർ ആയി. ഈ വർഷം ഫെബ്രുവരി 28ന് ബാരലിന് 42.78 ഡോളറിനാണ് ഇന്ത്യക്കു ലഭിച്ചത്. ജിഎസ്ടി കൗൺസിൽ തീരുമാനിക്കാതെ പെട്രോൾ, ഡീസൽ വില ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 3 മാസത്തിനുള്ളിൽ സബ്സിഡി ഗ്യാസ് സിലിണ്ടറിന് കൂടിയത് 175 രൂപയാണ്. 

fuel-price

പെട്രോൾ–ഡീസൽഎക്സൈസ് നികുതിയിനത്തിൽ കഴിഞ്ഞ വർഷം 3.01 ലക്ഷം കോടി രൂപ വരുമാനവും കേന്ദ്രസർക്കാരിനു ലഭിച്ചു.  2013ൽ മൻമോഹൻ സിങിന്റെ കാലത്ത് ലഭിച്ച എക്സൈസ് നികുതി വരുമാനം 52,537 കോടി രൂപയായിരുന്നു. 

2010ൽ യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിന് 14.78 രൂപയും ഡീസലിനു 4.74 രൂപയുമായിരുന്നു കേന്ദ്രനികുതിയെന്ന് ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇപ്പോൾ യഥാക്രമം 32.90 രൂപയും 31.83 രൂപയുമാണ് നികുതി. 

English Summary: Petrol, Diesel excise collection over ₹ 3.4-lakh crore: Finance Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com