ADVERTISEMENT

ബിഎംഡബ്ല്യു ത്രീ സീരിസിന്റെ പെർഫോമൻസ് പതിപ്പ് എം340ഐ വിപണിയിൽ. കരുത്തുള്ള 6 സിലിണ്ടർ എം പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 62.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. എന്നാൽ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചതെന്നും 2021 ജൂൺ വരെ നിർമിക്കാനുള്ള വാഹനങ്ങൾ ഇപ്പോൾ തന്നെ വിറ്റു തീർന്നുവെന്നും കമ്പനി പറയുന്നു.

ബിഎംഡബ്ല്യു ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവും വേഗമുള്ള കാർ എന്ന ലേബലിൽ എത്തുന്ന എം 340ഐക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.4 സെക്കന്റുകൾ മാത്രം മതി. ബിഎംഡബ്ല്യുവിന്റെ ഹൈ പെർഫോമൻസ് ബാഡ്ജായ എമ്മിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് എം340ഐ എക്സ്ഡ്രൈവ്. എം ട്യൂൺഡ് സസ്പെൻഷൻ, എം പെർഫോമൻസ് എന്നിവയുള്ള വാഹനത്തിന് 387 ബിഎച്ച്പി കരുത്തുണ്ട്. എട്ടു സ്പീഡാണ് ഗിയർബോക്സ്. 

കറുപ്പ് ഫിനിഷുള്ള കിഡ്നി ഗ്രിൽ, എം റിയർ സ്പോയിലർ, എം ലൈറ്റ് അലോയ് വീലുകൾ എന്നിവ വാഹനത്തിലുണ്ട്. എൽഇഡി ലൈറ്റിങ്, 18 ഇഞ്ച് അലോയ് വീൽ, മൂന്നു മേഖലകളായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പർ, ഓട്ടോ ഹെഡ്‌ലാംപ്, സൺറൂഫ്, ഡ്രൈവർ സീറ്റിനു മെമ്മറി ഫംക്‌ഷൻ സഹിതം പവേഡ് മുൻ സീറ്റുകൾ തുടങ്ങിയവയൊക്കെയായാണ് എം340ഐയുടെ വരവ്. സുരക്ഷയ്ക്കായി ആറ് എയർബാഗ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം(ടി പി എം എസ്), റിയർ വ്യൂ കാമറ, മുൻ/പിൻ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ട്.

English Summary: BMW M340i xDrive Launched India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com