ADVERTISEMENT

എന്റെ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം നീയാണ്, നമ്മുടെ ജീവിത യാത്രയ്ക്ക് പിന്നിലെ വിജയ രഹസ്യവും നീ തന്നെ. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് അനിൽ കപൂർ സമൂഹമാധ്യമങ്ങളില്‍ കുറിച്ചതാണിത്. പിറന്നാൾ സമ്മാനമായി ഒരു കോടിയുടെ ബെൻസ് എസ്‍യുവിയും അനിൽ കപൂർ ഭാര്യക്ക് സമ്മാനിച്ചു.

ബെൻസിന്റെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നായ ജിഎൽഎസ് ആണ് താരം സമ്മാനിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി വിപണിയിലുള്ള വാഹനത്തിന്റെ എക്സ്ഷോറൂം വില 1.04 കോടി രൂപയാണ്. ആഡംബരവും കരുത്തും ഒരുപോലെ ഒത്തു ചേർന്ന വാഹനമാണിത്.

3.0 ലീറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. ഡീസൽ എൻജിന് 330 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 367 ബിഎച്ച്പിയാണ് കരുത്ത്, ടോർക്ക് 500 പിഎസ്സും. ‍ഹൈബ്രിഡ് പതിപ്പായ പെട്രോള്‍ എന്‍ജിന്‍ മോഡലില്‍ 22 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുമുണ്ട്. ഇതിൽ ഏതു മോഡലാണ് സമ്മാനിച്ചതെന്ന് വ്യക്തമല്ല.

English Summary: Anil Kapoor gifts wife Sunita Kapoor a Mercedes SUV worth 1 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com