ADVERTISEMENT

അരുണാൽചൽ പ്രദേശിലെ ഏറ്റവും ഒറ്റപ്പെട്ട ഗ്രാമം സന്ദർശിക്കാൻ മഹീന്ദ്ര ഥാറിൽ എത്തി മുഖ്യമന്ത്രി പേമ ഖണ്ഡു. കാൽനടപോലും ദുർഘടമായ ഓഫ് റോഡ് പാതകളിലൂടെ ഏകദേശം 157 കിലോമീറ്റർ ജീപ്പ് ഓടിച്ചാണ് മുഖ്യമന്ത്രി ഇന്തോ മാൻമാർ അതിർത്തിയിലെ വിജയനഗർ എന്ന ഗ്രാമത്തിലെത്തിയത്.

അതോടെ റോഡുമാർഗം ഇവിടെയെത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയായി മാറി ഖണ്ഡു. നഗര വികസനമന്ത്രിയും ഗ്രാമ വികസന മന്ത്രിയും നിരവധി ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചു. ഈ മാസം 25 ന് പുലർച്ചെ  5 മണിക്ക് അരുണാചലിലെ ഡബനിൽ നിന്ന്  ആരംഭിച്ച യാത്ര 137 കിലോമീറ്റർ താണ്ടി ഗാന്ധിഗ്രാമിൽ അവസാനിച്ചു. പിറ്റേ ദിവസമാണ് മുഖ്യമന്ത്രി വിജയനഗറിലെത്തിയത്.

ഇവിടെവരെയുള്ള റോഡിന്റെ അവസ്ഥ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഈ യാത്ര നടത്തിയത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിരവധി തവണ നിർമാണ അനുമതി ലഭിച്ചതാണെങ്കിലും ഇങ്ങോട്ടുള്ള റോഡിന്റെ പണി ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. അടുത്തവർഷം മാർച്ചിനുള്ളിൽ റോഡിന്റെ പണി പൂർത്തിയാക്കുമെന്നും സഞ്ചാര യോഗ്യമാക്കിയതിന് ശേഷം ബോഡർ റോഡ് ഓർഗനൈസേഷന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹനപ്രേമിയായ പേമ ഖണ്ഡു ഓഫ് റോഡിലൂടെ യാത്ര നടത്തി ഇതിനുമുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി കിരൺ റിഡ്ജുവുമായി ചേർന്ന് നടത്തിയ ഗാന്ധി സങ്കൽപ് യാത്രയ്ക്കായി പൊളാരിലിന്റെ എടിവിയും മഹീന്ദ്ര ഥാറുമായിരുന്നു ഉപയോഗിച്ചത്.

English Summary: Arunachal CM Pema Khandu drives Mahindra Thar off road to inspect Roadworks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com