ADVERTISEMENT

ചില വാഹനങ്ങളുമായി നമ്മൾക്ക് വൈകാരിക ബന്ധമുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കിയാലും അതു കൈവിടാൻ മടിയായിരിക്കും. അത്തരത്തിലൊരു ബന്ധത്തിന്റെ കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകനും നിർമാതാവുമായ സോഹൻ റോയ്. പുതിയ കാഡിലാക്ക് എസ്ക്ലേഡ് സ്വന്തമാക്കിയ അദ്ദേഹം പഴയ വാഹനത്തെ കൈവിടില്ല എന്ന് വ്യക്തമാക്കുന്നു.

പിറന്നാൾ സമ്മാനമായി ലഭിച്ചതാണ് പുതിയ എസ്ക്ലേഡ്. എന്നാൽ കഴിഞ്ഞ 13 വർഷമായി തന്റെ സന്തതസഹചാരിയായിരുന്ന എസ്ക്ലേഡിനെ കൈവിടില്ലെന്നാണ് സോഹൻ റോയ് പറയുന്നത്. തന്റെ ഗ്യാരേജിൽ ഈ വാഹനത്തിന് എന്നും പ്രഥമ സ്ഥാനമുണ്ടായിരിക്കും എന്നാണ് സോഹൻ റോയ് സമൂഹ മാധ്യമങ്ങളിലൂടെ കുറിക്കുന്നത്.

കാഡിലാക്കിന്റെ ഫുൾസൈസ് എസ്‍യുവി ഒന്നാണ് എസ്ക്ലേഡ്. 6.2 ലീറ്റർ വി 8 എൻജിനാണ് പുതിയ എസ്ക്ലേഡിൽ. 420 എച്ച്പി കരുത്തുണ്ട് വാഹനത്തിന്. ഏകദേശം  325,000 ദർഹമാണ് (64.41 ലക്ഷം രൂപ) വാഹനത്തിന്റെ ഷോറൂം വില.

English Summary: Sohan Roy Bought New Cadillac Escalade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com