ഒറ്റ ചാർജിൽ 563 കി.മീ: ബാറ്ററി കരുത്തിൽ ഹമ്മർ മടങ്ങി വരുന്നു

hummer-electric-5
Hummer Electric
SHARE

നീണ്ട കാത്തിരിപ്പിനൊടുവിൽ  പ്രകടനക്ഷമതയേറിയ എസ് യു വിയായ ‘ഹമ്മറി’ന്റെ വൈദ്യുത പതിപ്പ് അനാവരണം ചെയ്തു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം). എൻ സി എ എ ബാസ്കറ്റ് ബോൾ മത്സരഫൈനലിനിടെ പ്രദർശിപ്പിച്ച വിഡിയോയിലൂടെയായിരുന്നു ‘2024 ഹമ്മർ ഇ വി’യുടെ തിരനോട്ടം; കാഴ്ചപ്പകിട്ടിലും പ്രകടനക്ഷമതയിലും മുൻനിരയിലുള്ള വൈദ്യുത സൂപ്പർ ട്രക്കായി ‘ഹമ്മർ ഇ വി’ മാറുമെന്നായിരുന്നു ജി എമ്മിന്റെ പ്രഖ്യാപനം. കമ്പനിയുടെ പ്രഖ്യാപനം ‘ഹമ്മർ’ ആരാധകർക്ക് പ്രതീക്ഷ പകരുന്നുണ്ടെങ്കിലും അടുത്തൊന്നും വാഹനം നേരിട്ടു കാണാൻ അവസരമൊരുങ്ങുമെന്നു തോന്നുന്നില്ല. കാരണം 2023നു മുമ്പ് ‘ഹമ്മർ ഇ വി’ വിൽപനയ്ക്കെത്തില്ലെന്നാണു ജി  എമ്മിന്റെ നിലപാട്. 

hummer-electric-1

വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായമാവും എസ് യു വിയായ ‘ഹമ്മർ ഇ വി’യെന്ന് ജനറൽ മോട്ടോഴ്സ് കമ്പനി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡങ്കൻ ആൽഡ്രെഡ് അഭിപ്രായപ്പെട്ടു. സ്വന്തം ജീവിത ശൈലിക്കൊത്ത് ക്രമീകരിക്കാവുന്ന ട്രക്ക് എന്നതിലുപരി മലിനീകരണ ഭീതിയില്ലാതെ പുതുവഴികൾ വെട്ടിത്തുറക്കാനും ‘ഹമ്മർ ഇ വി’ പിൻബലമേകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

hummer-electric

അത്യാകർഷകമായ രൂപകൽപ്പനയുടെ പിൻബലത്തോടെയാവും ‘ഹമ്മർ ഇ വി’യുടെ വരവ്. തന്റേടം തുളുമ്പുന്ന മുൻഭാഗവും പുത്തൻ ഗ്രില്ലും ചതുരാകൃതിയുള്ള ഹൂഡുമൊക്കെ ‘ഹമ്മറി’ന്റെ ദൃഢത വിളിച്ചോതുന്നു. തന്റേടം തോന്നിക്കുന്ന ജ്യോമതീയ രൂപങ്ങളുടെ ആകൃതിയാണ് അകത്തളത്തിൽ ജി എം തിരഞ്ഞെടുത്തിരിക്കുന്നത്. വലിപ്പമേറിയ ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീനും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ‘ഹമ്മറി’ലുണ്ട്. റിമൂവബ്ൾ റൂഫ് പാനൽ, ഐ ബാർ മൗണ്ടിങ് ഫ്രെയിം, പവർ റിയർ വിൻഡോ എന്നിവയൊക്കെയായി ‘ഇൻഫിനിറ്റി റൂഫ്’ ഡിസൈനാണു ‘ഹമ്മർ ഇ വി’ക്ക് ജി എം സ്വീകരിച്ചിരിക്കുന്നത്. 

hummer-electric-4

ജി എമ്മിന്റെ പുതുതലമുറ ‘അൾട്ടിയം’ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് ‘ഹമ്മർ ഇ വി’യുടെ വരവ്. ഒറ്റ ചാർജിൽ 563 കിലോമീറ്റർ എന്ന തകർപ്പൻ സഞ്ചാര ശേഷി(റേഞ്ച്)ക്കൊപ്പം കിടയറ്റ ഓഫ് റോഡിങ് ക്ഷമതയും ‘ഹമ്മറി’ന്റെ ആദ്യ പതിപ്പിൽ ജി എം വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പതിപ്പിൽ 22 ഇഞ്ച് വീലും സ്റ്റെയർ കെയ്സ്, ഫ്ളോർ ക്ലാഡിങ്ങും സഹിതമാവും ‘ഹമ്മർ ഇ വി’ എത്തുക. എന്നാൽ എസ് യു വിയുടെ ‘എക്സ്ട്രീം ഓഫ് റോഡ് പാക്കേജി’ൽ 18 ഇഞ്ച് ഒ ഡി എം ടി വീലും 35 ഇഞ്ച് ടയറും ബോഡിക്ക് താഴെ നിന്നുള്ള കാമറ ദൃശ്യങ്ങളുമൊക്കെ ലഭ്യമാവും. ‘ഹമ്മർ ഇ വി’ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നാണു ജി എമ്മിന്റെ വാഗ്ദാനം. 

English ummary: General Motors has unveiled a new all-electric Hummer SUV

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA