ADVERTISEMENT

റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇടിച്ച് നിർത്താതെ പോയെ ആളെ തിരഞ്ഞ സംവിധായകൻ ജൂഡ് ആന്റണിയ്ക്ക് മുന്നിലെത്തി രോഹിത്ത് യുവാവ്. ഇന്നലെ രാത്രി പത്തുമണിയോടെ കോട്ടയത്തുള്ള ഭാര്യവീടിന്റെ പുറത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ജൂഡിന്റെ കാറിൽ മറ്റൊരു വാഹനം വന്നിടിച്ച് നിർത്താതെ പോയി. ഇൻഷുറൻസ് ലഭിക്കണമെങ്കിൽ ഇടിച്ച വാഹനവും വേണം അതുകൊണ്ട് ഇടിപ്പിച്ചയാൾ മുന്നോട്ടുവരണം എന്നു കാണിച്ചുകൊണ്ട് ജൂഡ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.

ഇതേ തുടർന്നാണ് യൂവാവ് തന്റെ വാഹനമാണ് ജൂഡിന്റെ വണ്ടിയിൽ ഇടിച്ചതെന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നത്. ഒരു പൂച്ച കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട് സംഭവിച്ചതാണെന്നും രാത്രി ആയതിനാലാണ് നിർത്താതെ പോയതെന്നുമാണ് യുവാവ് പറഞ്ഞത്. 

തന്റെ വാഹനമാണ് ഇടിച്ചതെന്ന് പറഞ്ഞു മുന്നോട്ടുവന്ന യുവാവിന് നന്ദി പറഞ്ഞുകൊണ്ടൊരു വിഡിയോ ജൂഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

English Summary: Director Jude Antony Car Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com