ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനും വൈറലാകാനും വേണ്ടി നിരത്തുകളിൽ അഭ്യാസപ്രകടനം നടത്തുന്ന യുവാക്കളുടെ എണ്ണം കൂടി വരികയാണ്. ഇവരുടെ പ്രവൃത്തി റോഡിലൂടെ പോകുന്ന മറ്റുള്ളവരുടേയും ജീവൻ അപകടത്തിലാക്കും. ഇത്തരത്തിലൊരു വിഡിയോ വൈറലായതിനെ തുടർന്ന് ബൈക്ക് റൈഡറുടെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ കേരളാ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നിർദ്ദേശ പ്രകാരം മോട്ടര്‍ വാഹന വകുപ്പ് ലൈസൻസ് റദ്ദാക്കിയത്. ടിപ്പറെ ഓവർടേക്ക് ചെയ്ത് ബൈക്ക് എതിരെ വന്ന കാറിന്റെ വലതുവശത്തുകൂടെ ഓടിച്ചു പോകുന്നതാണ് വിഡിയോ.

ടിപ്പർലോറിയെ മറികടന്ന് പോകാനുള്ള സ്ഥലമുണ്ടായിട്ടും കാർ യാത്രികരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലാണ് യുവാവ് ബൈക്ക് ഓടിച്ചത്. ഇതിനെ തുടർന്നാണ് പൊലീസ് നടപടി.

English Summary: Kerala Police Suspended Rider Licence For Dangerous Driving Taking Viral Video As Evidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com