ADVERTISEMENT

സ്വയം ഓടുന്ന വാഹനങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത് ടെസ്‌ല അപകടം. ഹ്യുസ്റ്റണിലെ ദ് വുഡ്‍ലാൻഡ്സിലെ കാൾട്ടൻ വുഡ്സ് സബ്‍ഡിവിഷനിൽ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. അപകടത്തിൽ തീപിടിച്ച വാഹനത്തിനുള്ളിൽ പെട്ടാണ് രണ്ടു പേർ മരിച്ചത്. അതിവേഗത്തിലെത്തിയ കാർ മരത്തിൽ‌ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ടെസ്‌ല 2019 മോഡ‍ൽ എസ് ആണ് അപകടത്തിൽ പെട്ടത്. 

സ്വയം ഓടുന്ന കാറുകൾക്കു വേണ്ടിയുള്ള പരീക്ഷണങ്ങൾ മുന്നേറിക്കൊണ്ടിരിക്കേ നടന്ന അപകടം ആശങ്ക ഉളവാക്കുന്നതാണ്. വരും കാലങ്ങള്‍ ഡ്രൈവർ വേണ്ടാത്ത കമ്പ്യൂട്ടർ നിയന്ത്രിത വാഹനങ്ങളുടേതായിരിക്കുമെന്നും അവ വളരെ സുരക്ഷിതമായിരിക്കുമെന്നും ടെക് കമ്പനികളും വാഹന കമ്പനികളും അവകാശവാദം ഉന്നയിക്കുമ്പോഴാണ് ദുരന്ത വാർത്ത എത്തുന്നത്. സുരക്ഷാ വാദത്തിൽ എത്രമാത്രം കഴമ്പുണ്ടെന്ന സംശയം ഉയർത്തുകയാണ് ഓട്ടോ പൈലറ്റ് മോഡിലുള്ള ടെസ്‌ലയുടെ അപകട വാർത്ത.

അപകടസമയം ഡ്രൈവര്‍ സീറ്റിൽ ആളുണ്ടായിരുന്നില്ലെന്നും പാസഞ്ചർ സീറ്റിലും പിൻ സീറ്റിലുമിരുന്ന ആളുകളാണ് മരിച്ചതെന്നും പൊലീസ് പറയുന്നു. അതിവേഗത്തിൽ പോവുകയായിരുന്ന കാറിന്റെ നാവിഗേഷൻ സംവിധാനം പരാജയപ്പെടുകയും റോഡിൽനിന്നു തെന്നിമാറി സമീപത്തെ മരത്തിൽ ഇടിക്കുകയുമായിരുന്നു. അഗ്നശമനസേന നാലു മണിക്കൂർ പരിശ്രമിച്ചതിന് ശേഷമാണ് വാഹനത്തിലെ തീ അണച്ചതെന്നും പൊലീസ് അറിയിച്ചു. 

2019 മോഡൽ ടെസ്‌ലയാണ് അപകടത്തിൽ പെട്ടതെന്നും കമ്പനി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. ടെസ്‌ല കാറുകൾ ഇതുനുമുമ്പ് നിരവധി തവണ അപകടത്തിൽ പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 25 അപകടങ്ങൾ യുഎസ് നാഷണൽ ഹൈവേ ട്രാഫിക്ക് സെയിഫ്റ്റി അഡ്മിനിട്രേഷൻ‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായിട്ടാണ് ഡ്രൈവർ സീറ്റിൽ ആളില്ലാതെയുള്ള അപകടത്തിൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. 

English Summary: Two people killed in fiery Tesla crash with no one driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com