അൽക്കസറിന്റെ പുറത്തിറക്കൽ നീട്ടിവച്ച് ഹ്യുണ്ടേയ്, എത്തും 7 സീറ്റർ മെയ് അവസാനം

hyundai-alcazar
Hyundai Alcazar
SHARE

പ്രീമിയം എസ്‍യുവി അൽക്കസറിന്റെ പുറത്തിറക്കൽ നീട്ടിവച്ച് ഹ്യുണ്ടേയ്. ഏപ്രിൽ 29 ന് പുറത്തിറങ്ങും എന്നു പറഞ്ഞിരുന്ന വാഹനത്തിന്റെ വില പ്രഖ്യാപനം മെയ് അവസാനത്തേയ്ക്കാണ് നീട്ടിവച്ചത്. കഴിഞ്ഞ ദിവസം വാഹനത്തിന്റെ ചിത്രങ്ങൾ ഹ്യുണ്ടേയ് പ്രദർശിപ്പിച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 ന്റെ രണ്ടാം തരംഗം പിടിമുറുകിയതുകൊണ്ടാണ് ഈ തീരുമാനം എന്നാണ് കരുതുന്നത്. 

മികച്ച സ്റ്റൈലും പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന എസ്‍യുവി ആറ്, ഏഴ് സീറ്റ് വകഭേദങ്ങളിൽ ലഭ്യമാണ്. മനോഹരമായ മുൻഗ്രില്ലുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബോൾഡായ സി പില്ലർ എന്നിവ പുതിയ വാഹനത്തിലുണ്ട്. മികച്ച സൗകര്യങ്ങളുമായാണ് പുതിയ എസ്‍യുവി വിപണിയിലെത്തുക.

ക്രേറ്റയെ അടിസ്ഥാനപ്പെടുത്തി ഹ്യുണ്ടേയ് നിർമിക്കുന്ന 7 സീറ്റ് എസ്‍യുവി അൽക്കസറിന്റെ വില ഉടൻ പ്രഖ്യാപിക്കും. രാജ്യാന്തര വിപണിയ്ക്കായി ഇന്ത്യയിൽ നിന്ന് നിർമിച്ചാണ് അൽക്കസാർ പുറത്തിറങ്ങുക. ഫെബ്രുവരി അവസാനമാണ് പുതിയ വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയത്. സ്പാനിഷ് കൊട്ടാരത്തിന്റെ പേരിൽ നിന്നാണ് എസ്‌യുവിയ്ക്ക് അൽക്കസർ എന്ന പേര് ഹ്യുണ്ടേയ് കണ്ടുപിടിച്ചത്. പ്രീമിയവും മികച്ച സ്ഥല സൗകര്യവും ആഡംബരം നിറഞ്ഞതുമായ എസ്‌യുവിക്ക് ഏറ്റവും ചേർന്ന പേരാണ് അൽക്കസർ എന്ന് ഹ്യുണ്ടേയ് പറയുന്നു.

പുതിയ വാഹനത്തിന്റെ നിർമാണവും ആദ്യമായി പുറത്തിറങ്ങുന്നതും ഇന്ത്യയിൽ തന്നെയായിരിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിരിക്കുന്നത്. മികച്ച സ്റ്റൈലും ഉഗ്രൻ ഇന്റീരിയറുമായി എത്തുന്ന വാഹനത്തിന് കണക്റ്റുവിറ്റി അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടാകും. ഏഴ്, ആറ് സീറ്റ് വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തും. 

159 പിഎസ് കരുത്തും 19.5 കെജിഎം ടോർക്കുമുള്ള മൂന്നാം തലമുറ എൻയു 2 ലീറ്റർ പെട്രോൾ എൻജിനും 115 പിഎസ് കരുത്തും 25.5 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ യു2 ഡീസൽ എൻജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പ്ഡ മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങള്‍ വാഹനത്തിനുണ്ട്. കൂടാതെ മികച്ച പ്രകടനത്തിനായി ഇക്കോ, സിറ്റി, സ്പോർട്സ് എന്നീ മോഡുകളുമുണ്ട്. 

English Summary: Hyundai Alcazar Launch Postponed to Late May 2021

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA