ADVERTISEMENT

ഒരു തവണയൊക്കെ നിയമലംഘനം നടത്തുന്നത് അറിവില്ലായ്മയോ ആവേശമോ ആണെന്ന് വയ്ക്കാം, എന്നാൽ അതൊരു പതിവാക്കായാലോ?  ഈ ചോദ്യം ചോദിക്കുന്ന മറ്റാരുമല്ല കേരളാ പൊലീസാണ്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് ചോദ്യം.

നിയമലംഘനം തുടർക്കഥയാക്കിയ യുവാവിന്റെ ബൈക്ക് കസ്റ്റഡിയിൽ എടുത്ത് ആർസിബുക്കും ലൈസൻസും റദ്ദാക്കാൻ മോട്ടർവാഹന വകുപ്പിന് നിർദ്ദേശം നൽകി എന്നാണ് പൊലീസ് പറയുന്നത്. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം നടന്നത്. കസ്റ്റഡിയിൽ എടുത്ത വാഹനം സ്റ്റേഷനിൽ നിന്ന് ഇറക്കിയ ഉടനെ യുവാവ് ബൈക്കിൽ അഭ്യാസം കാണിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.

സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനും വൈറലാകാനും വേണ്ടി നിരത്തുകളിൽ അഭ്യാസപ്രകടനം നടത്തുന്ന യുവാക്കളുടെ എണ്ണം കൂടി വരികയാണ്. ഇവരുടെ പ്രവൃത്തി റോഡിലൂടെ പോകുന്ന മറ്റുള്ളവരുടേയും ജീവൻ അപകടത്തിലാക്കും. ഇത്തരം വിഡിയോകൾ വൈറലായതിനെ തുടർന്ന് നിരവധി ആളുകൾക്കെതിരെ പൊലീസ് നടപടികൾ എടുത്തിട്ടുണ്ട്.

English Summary: Licence And RC Book Suspended For Repeated Offence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com