15 വർഷത്തിന് ശേഷം ബൈക്കോടിച്ച് മമ്ത, കൂട്ടിന് ഹാർലി ഡേവിഡ്സൺ: വിഡിയോ

mamtha
Mamtha Mohandas
SHARE

ബെംഗളൂരു നഗരത്തിലൂടെ ബൈക്കിൽ കറങ്ങിയിരുന്ന ആ ദിവസങ്ങൾ... ഒരിക്കലും മറക്കാനവാത്ത ആ ബൈക്ക് ഓർമകൾ വീണ്ടും സ്മരിക്കുകയാണ് നടി മമ്ത മോഹൻദാസ്. നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹാർലി ഡേവിഡ്സൺ സ്പോട്ട്സ്റ്റർ ഓടിച്ചാണ് ബൈക്ക് ഓടിക്കാൻ മറന്നിട്ടില്ലെന്ന് മമ്ത തെളിയിച്ചത്.

സിനിമയിൽ എത്തുന്നതിന് മുൻപ് ബെംഗളൂരുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. പതിനഞ്ചു വർഷത്തിന് ശേഷവും താൻ ബൈക്ക് ഓടിക്കാൻ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിക്കുന്നു.

ഹാർലി ഡേവിഡ്സൺ സ്പോട്സ്റ്റർ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 96 എൻഎം ടോർക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

English Summary: Mamtha Mohandas Riding Harley Davidson

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA