ADVERTISEMENT

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധന വീല വീണ്ടും വർധിച്ചു തുടങ്ങി. ക്രൂഡ് ഓയിൽ വില ചരിത്രത്തിൽ ഏറ്റവും താഴ്ന്നു നിന്നപ്പോഴും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് ഇന്ധനവില താഴാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇന്ധനവില വർധിക്കാൻ തുടങ്ങിയപ്പോൾ നികുതി കുറച്ചതുമില്ല. കേന്ദ്ര സംസ്ഥാന നികുതികൾ ഇല്ലാതെ, ട്രാൻസ്പോർട്ടേഷൻ ചാർജും ഡീലർ കമ്മീഷനും മാത്രം കൂട്ടിയാൽ പെട്രോളിന് വെറും 38.32 രൂപയും ഡീസലിന് 38.90 രൂപയുമാണ്. ഇതിന്റെ ‌ഇരട്ടിയോളമാണ് സർക്കാറുകൾ നികുതിയായി പിഴിയുന്നത്.

പെട്രോൾ വില– 92.58 രൂപ (മെയ് 16ലെ ന്യൂഡൽഹി വില പ്രകാരം തയാറാക്കിയത്)

ഡൽഹിയിെല വില ഏകദേശം 92.58 രൂപയാണ്. അതിൽ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 34.19 രൂപ, ട്രാൻസ്പോർട്ടേഷനും മറ്റു ചാർജുകളും 0.36 രൂപ. അതായത് നികുതിയും കമ്മീഷനുമില്ലാത്ത പെട്രോളിന്റെ വില 34.79 രൂപ. ഇതിന്റെ കൂടെ കേന്ദ്ര എക്സൈസ് ഡ്യൂട്ടി 32.90 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 21.36 രൂപയും (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും‌ം) ഡീലർ കമ്മീഷനായ 3.77 രൂപയും ചേർന്നാണ് 92.58 രൂപ ഈടാക്കുന്നത്.

ഡീസൽ‌ വില– 83.22 രൂപ (മെയ് 16ലെ ന്യൂഡൽഹി വില പ്രകാരം തയാറാക്കിയത്)

ഡൽഹിയിെല ഡീസൽ വില ഏകദേശം 83.22 രൂപയാണ്. അതിൽ ഒരു ലീറ്ററിന്റെ അടിസ്ഥാന വില 36.32 രൂപയും ട്രാൻസ്പോർട്ടേഷനും മറ്റു ചാർജുമായി 0.33 രൂപയും ചേർന്നാൽ ഡീസലിന്റെ നികുതി ഇല്ലാത്ത വില 36.65 രൂപ. ഇതിനോടൊപ്പം കേന്ദ്ര എക്സൈസ് ഡ്യൂട്ടി 31.80  രൂപ, സംസ്ഥാന സർക്കാർ വാറ്റ് 12.19 രൂപ (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും) ഡീലർ കമ്മീഷൻ 2.58 രൂപ എന്നിവ ചേർത്താണ് ഒരു ലീറ്റർ ഡീസൽ 83.22 രൂപയ്ക്ക് വിൽക്കുന്നത്.

ഇന്ത്യയിലെ ഇന്ധന വില

ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരൽ എന്നാൽ 159 ലിറ്റർ. ഒരു ബാരൽ എണ്ണയ്ക്ക് 17 മെയിലെ വില ഏകദേശം 69.52 ഡോളർ. അതായത് ഇപ്പോഴത്തെ വിനിമയനിരക്ക് നോക്കിയാൽ 5,089.84 രൂപ. അങ്ങനെയായാൽ ഒരു ലിറ്റർ അസംസ്കൃത എണ്ണയ്ക്ക് 5,089.84/159 = 32.011 രൂപ. ഒരു ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാൽ അതിൽ നിന്നു ലഭിക്കുന്നതിൽ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്. ജെറ്റ് ഫ്യുവൽ, ടാർ, എൽപിജി തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള രാജ്യമാണ് ഇന്ത്യ.

English Summary: Petrol Diesel Price Splitup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com