ADVERTISEMENT

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് സോനു സുഡ്. കോവിഡ് കാലത്തും സോനുവിന്റെ പ്രവർത്തനം ഏറെ പ്രകീർത്തിക്കപ്പെട്ടു. നടനും നിർമാതാവുമായ സോനു സുഡ് തന്റെ മകന് നൽകിയ സമ്മാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. എക്സ്ഷോറൂം വില 2.43 കോടി രൂപ വരുന്ന മെഴ്സി‍ഡീസ് മയ്ബ ജിഎൽഎസ്600 എന്ന ആഡംബര എസ്‌യുവിയാണ് താരം മകൻ‌ ഇഷാൻ സുഡിന് സമ്മാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിസമാണ് മയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്. പ്രൈവറ്റ് ജെറ്റിന് സമാനമായ പിൻ സീറ്റുകൾ ഉപയോഗിക്കുന്ന സെഗ്‌മെന്റിലെ തന്നെ ആദ്യ വാഹനമാണ് ജിഎൽഎസ് മയ്ബ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നാലു ലീറ്റർ ട്വീൻ ടർബൊ വി8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പിയും ടോർക്ക് 250 എൻഎമ്മുമാണ്. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്.

English Summary: Sonu Sood Gifted his SOn Mercedes-Maybach GLS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com