ADVERTISEMENT

ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ ഹൈസ്പീഡ് ട്രാക് മധ്യപ്രദേശിലെ ഇൻഡോറിൽ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ചൊവ്വാഴ്‌ച ഉദ്ഘാടനം ചെയ്ത നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിന്റെ (നാട്രാക്‌സ്) ഭാഗമാണ് 11.3 കിലോമീറ്റർ നീളവമുള്ള ഈ നാലു വരി പാത. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ അഞ്ചാമത്തെ വലുതുമായ ഹൈസ്പീഡ് ടെസ്റ്റ് ട്രാക്കാണ് ഇത്. ട്രാക് കൂടാതെ വാഹനത്തിന്റെ എല്ലാത്തരത്തിലുമുള്ള പരീക്ഷണയോട്ടങ്ങൾ നടത്തുന്നതിനായി ഒരുക്കിയിരിക്കുന്ന സംവിധാനമാണ് നാട്രാക്‌സ്. ഏകദേശം 1000 ഏക്കറുള്ള നാട്രാക്‌സിൽ ഇരുചക്രവാഹനങ്ങൾ മുതൽ ഹൈവി ഡ്യൂട്ടി ട്രാക്ടറും ട്രെയിലറും വരെ പരീക്ഷണയോട്ടം നടത്താനുള്ള സംവിധാനങ്ങളുണ്ട്.

വാഹനത്തിന്റെ ഉയർന്ന വേഗം, ആക്സിലറേഷൻ, സ്ഥിര വേഗത്തിലുള്ള ഇന്ധനക്ഷമത, ഇമിഷൻ ടെസ്റ്റ്, റിയൽ റോഡ് ഇമിഷൻ ടെസ്റ്റ്, ഹൈ സ്പീഡ് ഹാൻഡിലിങ്, സ്റ്റെബിലിറ്റി ടെസ്റ്റ്, ഹൈ സ്പീഡ് ഹാൻഡിലിങ്, ഹൈസ്പീഡ് ഡ്യൂറബിലിറ്റി ടെസ്റ്റ്, വെഹിക്കിൾ ഡൈനാമിക്സ് തുടങ്ങി വാഹനത്തിന്റെ എല്ലാ കാര്യങ്ങളും പരീക്ഷിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഹൈസ്പീജ് ടെസ്റ്റ് ട്രാക്കിനെ കൂടാതെ, ഡയനാമിക് പ്ലാറ്റ്ഫോം, മൾട്ടി ഫ്രിക്​ഷൻ ബ്രേക്കിങ് ട്രാക്, ഗ്രേഡിയന്റ് ട്രാക്, ഗ്രാവൽ ആന്റ് ഓഫ് റോഡ് ട്രാക്, നോയിസ് ട്രാക്, ഡ്രൈ ഹാൻഡിങ് സർക്യൂട്ട്, കംഫർട്ട് ട്രാക്ക്, ഹാൻഡിങ് ട്രാക് ഓഫ് 2 ആന്റ് 3, സസ്റ്റെയിലബിലിറ്റി ട്രാക്ക്, വെറ്റ് സ്കീഡ് പാഡ്, വെഹിക്കിൾ ഡൈനാമിക് ലാബ്, പവർട്രെയിൻ ലാബ്, ബാറ്ററി ടെസ്റ്റ് സിസ്റ്റം, സിഎഡി, സിഎഇ ലാബ്, വെഹിക്കിൾ ഇൻട്രമെന്റേഷൻ ലാബ്, ക്രാഷ് ബാരിയർ ടെസ്റ്റിങ്, പ്രൂവിങ് ഗ്രൗണ്ട് കൺസെൽറ്റെൻസി തുടങ്ങിയ സംവിധാനങ്ങളുമുണ്ട് ഇവിടെ.

English Summary: Asia’s longest high-speed test track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com