മികച്ച തൊഴിലിടം ബഹുമതി, തുടർച്ചയായി രണ്ടാം തവണയും വിഷൻ മോട്ടോഴ്സിന്

vision-honda-1
Vision Honda
SHARE

രാജ്യത്തെ മികച്ച തൊഴിലാളിസൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ തുടർച്ചയായ രണ്ടാം വർഷവും ഇടം നേടി ഹോണ്ട കാർ ഡീലർമാരായ വിഷൻ മോട്ടോഴ്‌സ്. യുഎസ്എ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ സർട്ടിഫിക്കേഷൻ കമ്പനിയായ ഗ്രേറ്റ്  പ്ലെയിസ് ടു വർക്ക് പുറത്തു വിടുന്ന പട്ടികയിലാണ് തുടർച്ചയായ രണ്ടാം വർഷവും വിഷൻ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (വിഷൻ ഹോണ്ട) ഇടം പിടിച്ചത്.

vision-honda-2

തൊഴിലാളി സർവേകളിലൂടെയും കൾച്ചറൽ ഓഡിറ്റിലൂടെയും വിശ്വാസ്യത, ബഹുമാനം, ന്യായബോധം, അഭിമാനം, സഹവർത്തിത്വം എന്നീ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് ഈ അംഗീകരം നൽകുന്നത്. അറുപത്തിലേറെ രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം സ്ഥാപനങ്ങൾ എല്ലാ വർഷവും ഈ സർട്ടിഫിക്കേഷനു വേണ്ടി അപേക്ഷിക്കാറുണ്ട്. ഈ വർഷം കേരളത്തിൽ നിന്ന് ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍ മലയാളം, ഇസാഫ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്

തിരഞ്ഞെടുക്കപ്പെട്ട 70% ജീവനക്കാരിൽ നിന്നും സർവേയിലൂടെയും നേരിട്ടും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ തൊഴില്‍ സംസ്കാരം വിലയിരുത്തപ്പെടുന്നത്. പ്രധാനമായും തൊഴിലാളികളുടെ നിയമനം, അവരെ സ്ഥാപനത്തിലേക്ക് സ്വാഗതം ചെയ്യൽ‍, വേതന നിലവാരം, ആഘോഷങ്ങൽ, സ്ത്രീപുരുഷാനുപാതം, പ്രകടനമികവ്, വികസനം, മൂല്യം, നേതൃപാടവം, പരിശീലനം, പ്രോത്സാഹനങ്ങളും അനുമോദനങ്ങളും, പ്രവർത്തന മികവിന് നൽകുന്ന അംഗീകാരം, തൊഴിലുയർച്ച, ക്ഷേമപ്രവർത്തനങ്ങൾ, പുരസ്കാരം, വർക്ക് ലൈഫ് ബാലൻസ്, തുടങ്ങിയ എല്ലാ മേഖലകളും ഈ സർട്ടിഫിക്കേഷന്റെ ഭാഗമായി മൂല്യനിർണയം ചെയ്യപ്പെടുന്നു. ജീവനക്കാർക്ക് വേണ്ടി വിഷൻ മോട്ടോഴ്സ് കൈക്കൊള്ളുന്ന മികച്ച തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളും, ഉയർന്ന തൊഴിൽ അന്തരീക്ഷവും, തൊഴിലാളി സൗഹൃദപരമായ സമീപനവുമാണ് ഈ അംഗീകാരം നേടാൻ സഹായിച്ചത് എന്ന കമ്പനിയുടെ മാനേജ്മെന്റിന്റെ അഭിപ്രായം.

കേരളത്തിലെ ഹോണ്ടയുടെ ഏറ്റവും വലിയ വിതരണ ശൃംഖലയിലൊന്നായ വിഷൻ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2009 കോട്ടയത്താണ് ആരംഭിക്കുന്നത്. കേരളമൊട്ടാകെ 9 ശാഖകളുള്ള വിഷൻ ഹോണ്ടയിൽ ഏകദേശം 700 ജീവനക്കാരുണ്ട്. 

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA