പിന്നോട്ടെടുത്തപ്പോള്‍ അല്‍പം വേഗംകൂടി, കാർ നിന്നത് സ്വിമ്മിങ് പൂളിൽ

car-in-pool
Image Source: Twitter
SHARE

വാഹനമോടിക്കാൻ പഠിക്കുമ്പോള്‍ പല അബദ്ധങ്ങളും പറ്റാറുണ്ട്. ചിലപ്പോഴൊക്കെ വലിയ അപകടങ്ങളിലും ചെന്നു ചാടാറുമുണ്ട്. പെട്ടെന്നുണ്ടാകുന്ന വെപ്രാളത്തിൽ സംഭവിക്കുന്നതായിരിക്കും അത്. അത്തരത്തിലൊരു വാർത്തയാണ് അമേരിക്കയിലെ കൊളറാഡോയിൽ നിന്ന് പുറത്തുവന്നത്.

വാഹനം പിന്നോട്ടെടുക്കാൻ ശ്രമിച്ച കൗമാരക്കാരൻ ഡ്രൈവർ കാണിച്ച അബദ്ധത്തിൽ കാർ വീണത് വീട്ടിലെ സ്വിമ്മിങ് പൂളിൽ. വാഹനത്തില്‍ രണ്ടുപേരാണുണ്ടായിരുന്നത്, രണ്ടുപേർക്കും പരിക്കുകളില്ലെന്നും പൊലീസ് പറയുന്നു.

പൊലീസ് അപകടത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. നിസാന്റെ ആഡംബര കാര്‍ ബ്രാന്‍ഡായ ഇൻഫിനിറ്റിയാണ് അപകടത്തിൽ പെട്ടത്, അതുകൊണ്ടു തന്നെ ഇതാണോ ഇൻഫിനിറ്റി പൂളെന്നും കാർ പൂളെന്നാൽ ഇതാണോ എന്നുമാണ് ആളുകൾ ചോദിക്കുന്നത്.

English Summary: Vehicle submerged in Colorado pool inspires perfect response from local police

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA