ADVERTISEMENT

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി പിടിക്കാൻ ടാറ്റാ മോട്ടോഴ്സ്. കൂടുതൽ റേഞ്ചുമായി ആൽട്രോസിനെ വിപണിയിലെത്തിച്ച് വിപണിയിൽ തരംഗം സൃഷ്ടിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിന്റെ ഇലക്ട്രിക് പതിപ്പിന് നെക്സോണിനെക്കാൾ 25 മുതൽ 40 ശതമാനം വരെ അധികം ചാർജ് (ഏകദേശം 500 കിലോമീറ്റർ) നൽകുന്ന ബാറ്ററിപാക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.  നെക്സോണിനലെ സ്പ്ട്രോൺ ഇലക്ട്രിക് പവർട്രെയിൻ തന്നെയാണ് ആൽട്രോസിനും. 

45 എക്‌സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്.‌‌‌‌ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില.

Source: TeamBHP

English Summary: New Tata Altroz Electric Will Run 500 Kms With One Single Charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com