ADVERTISEMENT

 ബൈക്ക് കയ്യിൽ കിട്ടിയാൽ പ്രത്യേകിച്ച് റേസിങ് ബൈക്ക് കയ്യിൽ കിട്ടിയാൽ ചില യുവാക്കളുടെ അഭ്യാസം പല രീതിയിലാണ്. ബൈക്കിന്റെ രീപത്തിലും ഭാവത്തിലും വരെ മാറ്റം വരുത്തി ചില വൈറൽ സ്റ്റൈലുകൾ ഇവയാണ്.

വീലി: റോഡിൽ തൊടാതെ മുൻചക്രം പൊക്കി ബൈക്ക് ഓടിക്കുന്ന രീതി.

സ്റ്റോപ്പി: അമിത വേഗത്തിൽ വരുന്ന ബൈക്ക് മുൻബ്രേക്ക് മാത്രം പിടിച്ചു പിൻവശം പൊക്കി നിർത്തുന്നത്.

ഹാൻഡ് ഡ്രാഗ്: മുൻ ടയർ നിലത്തു തൊടാതെ ഉയർത്തി ഓടിക്കുന്നതിനൊപ്പം റൈഡർ കൈ റോഡിൽ മുട്ടിക്കുന്ന രീതി.

രൂപമാറ്റം അപകടവഴി

പുതുതലമുറ ബൈക്കുകളിൽ കണ്ണിൽപെടാത്ത രൂപമാറ്റങ്ങൾ വരുത്തുന്ന സംഘങ്ങൾ ഒട്ടേറെ. പ്രധാന രൂപമാറ്റങ്ങൾ ഇവ

1. ട്യൂണിങ് ബോക്സ്

പുതുതലമുറ വണ്ടികളുടെ പെർഫോമൻസ് നിശ്ചയിക്കുന്ന ട്യൂണിങ് ബോക്സുകൾ മാറ്റി വയ്ക്കുന്നതു സ്ഥിരം സംഭവം. നിശ്ചിത വേഗപരിധി മറികടക്കാൻ കഴിയാത്ത വിധം സ്പീഡ് സെറ്റ് ചെയ്താണു ഷോറൂമുകളിൽ നിന്നു ബൈക്കുകൾ പുറത്തിറങ്ങുന്നത്. ട്യൂണിങ് ബോക്സുകൾ മാറി വയ്ക്കുന്നതോടെ ഇത്തരം നിയന്ത്രണങ്ങൾ മറികടന്നു വണ്ടികൾ കുതിച്ചുപായും. ഔദ്യോഗിക ഷോറൂമുകളിൽ ഇത്തരം മാറ്റങ്ങൾ നടത്തിക്കൊടുക്കില്ല. എന്നാൽ ഇതിനായുള്ള മെക്കാനിക്കുകളും കേന്ദ്രങ്ങളും സുലഭം.

2. ഫിൽറ്ററുകൾ

പെർഫോമൻസ് ഫിൽറ്ററുകൾ മാറ്റി വയ്ക്കുന്നതു വണ്ടിയുടെ വേഗം വർധിപ്പിക്കും. വാഹനത്തിന്റെ സ്വഭാവം തന്നെ മാറ്റുന്ന തരത്തിലാകും ഇത്.

3. ഹാൻഡിലിൽ ബ്രേക്ക്

ഒരു ടയറിൽ വണ്ടി ഓടിക്കുമ്പോൾ പിന്നിലെ ടയർ നിയന്ത്രിക്കാൻ ഇടതുവശത്തെ ഹാൻഡിലിൽ ക്ലച്ചിനു താഴെ ബ്രേക്ക് ഘടിപ്പിക്കുന്നതു റേസർമാരുടെ സ്ഥിരം ശീലമാണ്. അഭ്യാസങ്ങൾ കാണിക്കുമ്പോൾ ബ്രേക്ക് പെഡലിൽ ചവിട്ടി ബ്രേക്കിടാൻ സാധിക്കാതെ വരുന്നതിനുള്ള പോംവഴിയാണിത്. ക്ലച്ചിനു താഴെ അധികം ശ്രദ്ധിക്കാത്ത തരത്തിലാകും ഘടിപ്പിക്കുക.

4. ടൈഡി ടെയ്ൽ

ബൈക്കിനു പിന്നിലെ മഡ്ഗാർഡ് പൂർണമായും ഊരിമാറ്റി അതിനു പകരം വയ്ക്കുന്നതാണു ടൈഡി ടെയ്ൽ. നമ്പർ പ്ലേറ്റ് മടക്കി വയ്ക്കാൻ സാധിക്കുന്ന വിധമാണ് ഇതു വയ്ക്കുന്നത്. ആരെങ്കിലും ശ്രദ്ധിക്കുന്നെന്നു തോന്നിയാൽ പിന്നിലിരിക്കുന്ന യാത്രികനു നമ്പർ പ്ലേറ്റ് അകത്തേക്കു നീക്കി മറച്ചു വയ്ക്കാം. പിന്നാലെ വരുന്ന വാഹനങ്ങളിൽ ചെളി തെറിക്കാതിരിക്കാനാണു മഡ്ഗാർഡ്. എന്നാൽ ടൈഡി ടെയ്ൽ വച്ചാൽ‌ ചെളി മുഴുവൻ പിന്നിലുള്ള വാഹനങ്ങളിലേക്കു തെറിക്കും.

English Summary: Bike Racing Viral styles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com