ADVERTISEMENT

ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച മീരാഭായ് ചാനുവിന് എസ്‍യുവി സമ്മാനിച്ച് റെനോ ഇന്ത്യ. ഭാരോദ്വഹന വിഭാഗത്തിൽ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് റെനോയുടെ ഏറ്റവും പുതിയ എസ്‌യുവി കൈഗർ കോംപാക്‌ട് എസ്‌യുവി സമ്മാനിച്ചാണ് താരത്തെ കമ്പനി ആദരിച്ചത്.

രണ്ട് എൻജിൻ സാധ്യതകളോടെയാണു കൈഗറിന്റെ വരവ്: ഒരു ലീറ്റർ, മൂന്നു സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും ഒരു ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും. ടർബോ എൻജിൻ 100 പി എസ് വരെ കരുത്തും 160 എൻ എമ്മോളം ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് എക്സ്ട്രോണിക് സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. നാച്ചുറലി ആസ്പിറേറ്റഡ് എൻജിന് 72 പിഎസ്‌വരെ കരുത്തും 96 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാണു പ്രാപ്തിയുള്ളത്. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഈസ് ആർ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളാണ് ഈ എൻജിനു കൂട്ട്.

renault-kiger-meera-bai-chanu-1

അകത്തളത്തിലാവട്ടെ വയർലെസ് കണക്ടിവിറ്റി, ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ടച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം ലഭ്യമാണ്. കൂടാതെ ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, പി എം 2.5 എയർ ഫിൽറ്റർ, ഹാൻഡ്സ് ഫ്രീ സ്മാർട് അക്സസ് കാർഡ്, സ്പീക്കർ സഹിതം ആർക്കമിസ് ത്രീഡി ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയുമുണ്ട്. 5.56 ലക്ഷം മുതൽ 10.09 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്സ്ഷോറൂം വില.

English Summay: Renault Gifted Kiger Olympic Silver Medallist Mirabai Chanu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com