ADVERTISEMENT

ഹ്യുണ്ടേയ് എൻ ലൈനിന്റെ  ഇന്ത്യയിലെ ആദ്യ കാർ ഐ20യുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. 25000 രൂപ നൽകി ബുക്ക് െചയ്യുന്നവർക്ക് സെപ്റ്റംബർ മുതൽ കാർ നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐ20യെക്കാൾ 1 മുതൽ 1.15 ലക്ഷം വരെയായിരിക്കും എൻലൈന് കൂടുതൽ നൽകേണ്ടിവരിക.

എൻ ലൈൻ

ഹ്യുണ്ടായ്‌യുടെ പെർഫോമൻസ് വിഭാഗമാണ് എൻ. ഹ്യുണ്ടായ്‌യുടെ മാതൃദേശമായ കൊറിയയിലെ നാംയാങ്ങിലുള്ള അവരുടെ ഗവേഷണ – വികസന കേന്ദ്രത്തെ ആണ് എൻ സൂചിപ്പിക്കുന്നത്. ബിഎംഡബ്ല്യൂവിന്റെ പെർഫോമൻസ് വിഭാഗം മേധാവിയായിരുന്ന ആൽബർട്ട് ബിയർമെൻ ആണ് എൻ ഡിവിഷന്റെ തലപ്പത്തുള്ളത്. ഹ്യൂണ്ടായ് രാജ്യാന്തര വിപണിയിൽ വിൽക്കുന്ന ഐ30യുടെ പെർഫോമൻസ് വകഭേദം ഇറക്കിക്കൊണ്ടായിരുന്നു തുടക്കം. വെലോസ്റ്റർ എൻ ആണ് രണ്ടാമൻ. യഥാക്രമം 2017ലും 2019ലുമായിരുന്നു ഈ അവതാരപ്പിറവികൾ. കഴി‍‍ഞ്ഞ ഏപ്രിലിൽ എൻ ഡിവിഷൻ കോന മിനി എസ്‌യുവിയും ‘പണിതിറക്കി’. ഇതിനിടയിൽ 2020ൽ പുറത്തിറങ്ങിയ മോഡലാണ് ഐ20 എൻ.

ഐ20 എൻ പെർഫോമൻസ് കാർ

ഐ20യുടെ റേസ് കാർ മോഡലിന്റെ റോഡ് മോഡലാണ് ഐ20 എൻ എന്ന് ഒറ്റ വാചകത്തിൽ പറയാം. സാധാരണ ഐ20യിൽ ഉപയോഗിക്കുന്നതിനെക്കാൾ ദൃഢമായ ഷാസിയിൽ അടിസ്ഥാന രൂപത്തിനു വലിയ മാറ്റം സംഭവിക്കാതെയാണ് എൻ മോഡലും സാക്ഷാത്കരിച്ചിരിക്കുന്നത്. ഇന്ത്യയിൽ വാഹനത്തിന് കരുത്തേകുക 120 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും നൽകുന്ന 1 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ്.

വേറിട്ട സ്റ്റീയറിങ് വീലും സാധാരണ മോഡലിൽ നിന്നു വ്യത്യസ്തമായ ബ്രേക്കിങ് സംവിധാനവുമായിരിക്കും ഇതിന്. സസ്പെൻഷൻ, ട്രാക്‌ഷൻ സെറ്റപ്പുകളും ചക്രങ്ങളും സാദാ ഐ20യെക്കാൾ തീർത്തും വ്യത്യസ്തമായിരിക്കും. കൂടുതൽ റോഡ്ഗ്രിപ്പും സ്റ്റെബിലിറ്റിയും ഒപ്പം ഡ്രൈവിങ് സുരക്ഷിതമായി ആസ്വദിക്കാനുള്ള സംവിധാനങ്ങളും എൻ മോഡലിൽ ഉണ്ട്. ഇന്ത്യയിൽ എത്തുമ്പോൾ ആറ് സ്പീഡ് മാനുവൽ ഐഎംടി ഗിയർബോക്സും 7 സ്പീ‍ഡ് ഡിസിടി ഗിയർബോക്സും ലഭിച്ചേക്കാം. 

English Summary: Hyundai i20 N Line Unveiled In India, Booking Opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com