പുതിയ തുടക്കത്തിന് ഔഡി എസ്‍യുവി, ഭാര്യയ്ക്ക് കാർ സമ്മാനിച്ച് ബാല

bala
SHARE

വിവാഹ ശേഷം പ്രിയതമയ്ക്ക് കാർ സമ്മാനിച്ച് നടൻ ബാല. ഓഡിയുടെ ചെറു എസ്‍യുവി ക്യൂ3യാണ് താരം ഭാര്യ എലിസബത്തിന് നൽകിയത്. ബാല ഭാര്യയ്ക്ക് വാഹനത്തിന്റെ താക്കോൽ നൽകുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

കഴിഞ്ഞ ദിവസമാണ് ബാല വിവാഹിതനായത്. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞിരുന്നു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു.

ഔഡിയുടെ എസ്‍യുവി നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ക്യു3. 1.4 ലീറ്റർ പെട്രോൾ, 2 ലീറ്റർ ഡീസൽ എന്നീ എൻജിൻ വകഭേദങ്ങളുണ്ട് ക്യൂ3ക്ക്. ഇതിൽ ഏതാണ് ബാല ഭാര്യക്ക് സമ്മാനിച്ചത് എന്ന് വ്യക്തമല്ല. 

English Summary: Actor Bala Gifted Audi Q3 to His Wife

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA