ADVERTISEMENT

വിഡിയോ ചിത്രീകരണത്തിനിടെ മറിഞ്ഞ് പുതിയ മഹീന്ദ്ര ഥാർ. പുതിയ ഥാർ ഡെലിവറി എടുത്ത് വിഡിയോ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ പാലക്കാടുള്ള കവ എന്ന സ്ഥലത്താണ് അപകടം നടന്നത്. തൃശ്ശൂർ സ്വദേശിയും സ്റ്റണ്ട് റൈഡറുമായ മുർഷിദ് ബഷീറാണ് വാഹനമോടിച്ചിരുന്നത്. മുർഷിദിന്റേത് തന്നെയാണ് വാഹനം.

അപകടം നടന്നപ്പോൾ വാഹനത്തിൽ രണ്ടുപേരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല എന്നാല്‍ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. വാഹനം ഡ്രിഫ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് അപകട കാരണം. വാഹനത്തിന്റെ സ്റ്റോക്ക് ടയറുകൾ മാറ്റി ഇറക്കുമതി ചെയ്ത് ടയറുകൾ ഇട്ടാണ് ഡ്രിഫ്റ്റ് ചെയ്യാൻ പോയത്.

വ്ലോഗർ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മറിഞ്ഞ ഉടനെ ‘പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്സ്’ എന്നും വ്ലോഗർ പറയുന്നു. പെട്ടെന്നു തന്നെ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, വാഹനം നിവർത്തുന്നതും വിഡിയോയിലുണ്ട്.

English Summary: Brand new Mahindra Thar SUV topples after going drifting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com