ADVERTISEMENT

ഇന്ത്യൻ വിപണിയിൽ നേടിയെടുത്ത അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനായി പുത്തൻ അവതരണങ്ങൾക്ക് ഒരുങ്ങുകയാണു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ. ഒപ്പം ലാഭക്ഷമത നിലനിർത്താനായി നിലവിലുള്ള ചില മോഡലുകളുടെ വില വർധിപ്പിക്കാനും കിയ ഇന്ത്യ ആലോചിക്കുന്നുണ്ട്.  നിലവിൽ ഇവിടെ വിൽപ്പനയ്ക്കുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ സെൽറ്റൊസ് അടിസ്ഥാനമാക്കിയുള്ള വിവിധോദ്ദേശ്യ വാഹന(എംപി വി)മാവും അടുത്ത വർഷത്തോടെ കിയ ഇന്ത്യയിലെത്തിക്കുക. ഒപ്പം വൈദ്യുത വാഹന(ഇവി)മായ സോൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതയും കിയ പരിശോധിക്കുന്നുണ്ട്. 

സോളിന്റെ ഇന്ത്യൻ അരങ്ങേറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയില്ല; പക്ഷേ കഴിഞ്ഞ ജൂണിൽ കിയ ഇന്ത്യ സോൾ എന്ന പേര് റജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ 2020 ഓട്ടോ എക്സ്പോയിൽ സോൾ ഇ വിയുടെ മൂന്നാം തലമുറ കമ്പനി പ്രദർശിപ്പിക്കുകയും ചെയ്തു.  ആഗോളതലത്തിൽ പെട്രോൾ എൻജിനോടെയും വൈദ്യുത പവർട്രെയ്നോടെയുമാണു എസ് യു വിയായ സോൾ’ ലഭ്യമാവുന്നത്. പരമ്പരാഗത വിഭാഗത്തിൽ രണ്ടു ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.6 ലീറ്റർ ടർബോ പെട്രോൾ എൻജിനുകളോടെയാണു ‘സോൾ’ എത്തുന്നത്. 

kia-soul-ev-1

വൈദ്യുത പവർട്രെയ്ൻ വിഭാഗത്തിലാവട്ടെ രണ്ടു ബാറ്ററി പായ്ക്കുകളോടെയും ‘സോൾ ഇ വി’ വിൽപ്പനയ്ക്കുണ്ട്. സഞ്ചാര ശേഷി(റേഞ്ച്)യേറിയ 64 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും ( ഒറ്റ ചാർജിൽ 450 കിലോമീറ്റർ) അടിസ്ഥാന പതിപ്പായ 39.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും. ഇന്ത്യയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെയും സഞ്ചിത നഷ്ടം താങ്ങാനാവതെയും യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ഫോഡ് മോട്ടോർ കമ്പനിയുമൊക്കെ പ്രവർത്തനം അവസാനിപ്പിച്ചു സ്ഥലം വിടുന്നതിനിടയിലാണു ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ വെറും രണ്ടു വർഷത്തിനിടെ മിന്നുന്ന പ്രകടനം കാഴ്ചവച്ചു മുന്നേറുന്നത് എന്നതു ശ്രദ്ധേയമാണ്. 

ഈ വിപണി നൽകിയ മികച്ച വരവേൽപ് പ്രയോജനപ്പെടുത്തി, ‘കോവിഡ് 19’ മഹാമാരിയും മറ്റും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും നടപ്പു സാമ്പത്തിക വർഷം രണ്ടു ലക്ഷം യൂണിറ്റ് വിൽപ്പനയാണു കിയ ഇന്ത്യ ലക്ഷ്യമിടുന്നത്. ഒപ്പം 2022 ജനുവരിയോടെ ഇന്ത്യയിലെ മൊത്തം വാഹന വിൽപന നാലു ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നും കിയ കണക്കുകൂട്ടുന്നു. കൂടാതെ ഇക്കൊല്ലം ഇന്ത്യയിൽ നിന്ന് അരലക്ഷം യൂണിറ്റ് കയറ്റുമതിക്കും കിയയ്ക്കു പദ്ധതിയുണ്ട്.

English Summary: Kia looking to strengthen its upward sales trend in India, may launch Soul SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com