ADVERTISEMENT

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു ടാറ്റ മോട്ടോഴ്സ്. നിരത്തിലെത്തി 20 മാസത്തിനകമാണ് ആൾട്രോസ് ഈ നേട്ടം കൈവരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധികൾ സപ്ലൈ ചെയിനിൽ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണു ആൾട്രോസ് ഈ നേട്ടം സ്വന്തമാക്കിയത്.

Tata Altroz
Tata Altroz

 

tata-altroz-4

പുണെയിലെ നിർമാണശാലയിൽ നിന്നു പുറത്തിറങ്ങിയ, ചുവപ്പ് നിറമുള്ള കാറാണ് ആൾട്രോസ് ഉൽപ്പാദനത്തിലെ ആദ്യ ലക്ഷം തികച്ച വാഹനം. പ്രീമിയം ഹാച്ച്ബാക്ക് പോലെ വെല്ലുവിളി നിറഞ്ഞ വിഭാഗത്തിൽ ആൾട്രോസ് വിൽപന ഒരു ലക്ഷം യൂണിറ്റ് കടന്നത് കാർ കൈവരിച്ച ഉജ്വല വിജയത്തിന്റെ സാക്ഷ്യപത്രമാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ്(സെയിൽസ്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ കെയർ) രാജൻ അംബ അഭിപ്രായപ്പെട്ടു. 

tata-altroz-2

 

അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്(ആൽഫ) ആർക്കിടെക്ചർ അടിത്തറയാവുന്ന ആൾട്രോസ’ ഗ്ലോബൽ എൻ സി എ പിയുടെ സുരക്ഷാ പരിശോധനയിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിരുന്നു. നടപ്പു സാമ്പത്തിക വർഷം പ്രീമിയം ഹാച്ച്ബാക്ക് വിൽപനയിൽ രണ്ടാം സ്ഥാനത്താണ് ആൾട്രോസ്. കാറിന് 20% വിപണിവിഹിതവും ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നുണ്ട്. പ്രതിമാസം ശരാശരി ആറായിരത്തോളം ആൾട്രോസ് വിൽക്കുന്ന ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ മാർച്ചിലാണ് ഏറ്റവും ഉയർന്ന വിൽപന കൈവരിച്ചത്: 7,550 യൂണിറ്റ്.

 

പെട്രോളും ഡീസലുമായി മൂന്ന് എൻജിൻ സാധ്യതകളോടെ ആറു വകഭേദത്തിലാണ് ആൾട്രോസ് വിൽപനയ്ക്കുള്ളത്. പെട്രോൾ വിഭാഗത്തിൽ 1.2 ലീറ്റർ റെവൊട്രോൺ, 1.2 ലീറ്റർ ഐ ടർബോ എൻജിനുകളും 1.5 ലീറ്റർ ഡീസൽ എൻജിനുമാണു കാറിനു കരുത്തേകുന്നത്. ഐ ആർ എ കണക്റ്റഡ് കാർ ടെക്നോളജി, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ലതററ്റ് സീറ്റ്, ഏഴ് ഇഞ്ച് ടി എഫ് ടി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ക്രൂസ് കൺട്രോൾ, പിന്നിൽ എ സി വെന്റ് തുടങ്ങിവയെല്ലാം സഹിതമാണ് ആൾട്രോസിന്റെ വരവ്.

 

English Summary: Tata Motors celebrates 1,00,000-rollout milestone for ALTROZ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com